സാമ്പത്തിക തട്ടിപ്പ് നടത്തിയ സ്ഥാപന ഉടമയടക്കം നാലു പേര്‍ക്കെതിരെ പൊലീസ് കേസ്

കൊച്ചിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സ്ഥാപന ഉടമയടക്കം നാലു പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. മണിമാക്‌സ് ഹോംഫിന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്ന സ്ഥാപനമാണ് വായ്പ വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയെടുത്തത്. കേസില്‍ പരാതിയുമായി കൂടുതല്‍ പേര്‍ എത്തുന്നുവെന്ന് കൊച്ചി സെന്‍ട്രല്‍ പൊലീസ് പറഞ്ഞു.
കൊച്ചി എംജി റോഡില്‍ സ്ഥിതി ചെയ്യുന്ന മണിമാക്‌സ് ഹോംഫിന്‍ സ്ഥാപന ഉടമ ചെന്നൈ സ്വദേശി രാമനാഥന്‍, ജനറല്‍ മാനേജര്‍ ലിംഗം, സെയില്‍ മാനേജര്‍ ഷണ്‍മുഖം, അസിസ്റ്റന്റ് മാനേജര്‍ ഗോവിന്ദ് രാജേന്ദ്ര മേനോന്‍ എന്നിവര്‍ക്കെതിരെയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തത്. വായ്പ വാഗ്ദാനം ചെയ്തു സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ വഞ്ചന കുറ്റം ചുമത്തിയാണ് പൊലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. നിലവില്‍ ഇവരെല്ലാവരും ഒളിവിലാണെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ പരാതിയുമായി കൂടുതല്‍ പേര്‍ എത്തുന്നുണ്ട്.
ഇരുന്നൂറോളം പേരില്‍ നിന്നായി ഇന്‍ഷുറന്‍സ് ഫീ , പ്രോസസിംഗ് ഫീ എന്നിങ്ങനെ വന്‍ തുകയാണ് സ്ഥാപനം തട്ടിയെടുത്തിയിരിക്കുന്നത്. കാലാവധി കഴിഞ്ഞിട്ടും വായ്പ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഇടപാടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. നിലവില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, ശമ്പളം നല്‍കിയില്ലെന്ന് ജീവനക്കാരും സ്ഥാപനത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്ഥാപനം കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
Story Highlights: Case against four persons for financial fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here