കൊവിഡ് കാലത്ത് കൃഷി ഇറക്കി ബേഡകത്തെ സിപിഐഎം പ്രവർത്തകർ

കൊവിഡ് കാലത്ത് മണ്ണിൽ പൊന്നുവിളയിക്കാനുള്ള ഒരുക്കത്തിലാണ് കാസർഗോഡ് ബേഡകത്തെ സിപിഐഎം പ്രവർത്തകർ. മലയോര പ്രദേശമായ ജയപുരത്തെ ഏഴ് ഏക്കർ ഭൂമിയിലാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൂട്ടായ്മയിലൂടെ കൃഷിയിറക്കുന്നത്.
ഓരോ മഹാമാരിയും നാടിന് സമ്മാനിക്കുക വേദനയോടൊപ്പം പട്ടിണി കൂടിയായിരിക്കും. നാളെ പട്ടിണിയിലേക്കു പോകാതിരിക്കാനുള്ള കരുതലിലാണ് നാട്. അതിന് മണ്ണിലിറങ്ങി പണിയെടുക്കണം. അങ്ങിനെയാണ് കാസർകോട്ടെ മലയോര പ്രദേശമായ ബേഡകത്തെ പാർട്ടി കാടുവെട്ടിത്തെളിച്ച് പൊന്നുവിളയിക്കാനിറങ്ങിയത്.
പള്ളിക്കരയിലെ അബ്ദുൾ റസാഖ് ഹാജിയുടെ ഏഴ് ഏക്കർ ഭൂമിയിലാണ് കൃഷി. കഴിഞ്ഞ വർഷം വരെ റബർ കൃഷിയിയിരുന്ന ഇവിടം വെട്ടിത്തെളിച്ച് കൃഷിക്കനുയോജ്യമാക്കി. കരനെൽ കൃഷി ഉൾപ്പെടെ കപ്പ, ചേമ്പ്, കാച്ചിൽ തുടങ്ങിയ വിളകളാണ് സിപിഐഎം ബേഡകം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൃഷി ചെയ്യുന്നത്. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ വിത്തെറിഞ്ഞ് നൂറുമേനിക്കായുള്ള കൃഷിയാരംഭിച്ചു.
Read Also: തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂൾ ഹൈടെക്ക് ആകുന്നു
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഒരു ഏരിയാ കമ്മിറ്റി ഏക്കറെങ്കിലും കൃഷി ചെയ്യണമെന്നതാണ് ജില്ലാ നേതൃത്വത്തിന്റെ നിർദേശം. ബ്രാഞ്ചുകളിൽ ഓരോ ഏക്കർ വീതവും കുറ്റിക്കോൽ ബേഡകം പഞ്ചായത്തുകളിലായി മാത്രം 250 ഏക്കർ സ്ഥലത്താണ് ബേഡകം ഏരിയാ കമ്മറ്റി ഇതിനോടകം കൃഷിയിറക്കിയത്.
farming, cpim, bedakam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here