ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മയ്ക്കും കൊവിഡ് പോസിറ്റീവ് എന്ന് റിപ്പോർട്ട്

ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവിരാജെ സിന്ധ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ട്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ജ്യോതിരാദിത്യ സിന്ധ്യയെയും അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും തൊണ്ട വേദനയും അനുഭവപ്പെട്ടിരുന്നു.
Read Also: ജനങ്ങളെ സേവിക്കുകയെന്ന ലക്ഷ്യം പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസ് വിട്ടത് : ജ്യോതിരാദിത്യ സിന്ധ്യ
കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇന്നലെ ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെയും അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹി സാകേതിലെ മാക്‌സ് എന്ന സ്വകാര്യ ആശുപത്രിയിലാണ് ഇരുവരെയും പ്രവേശിപ്പിച്ചതെന്നാണ് വിവരം.. പനിയും തൊണ്ട വേദനയുമുണ്ടെന്ന് ഇവർ ഡോക്ടർമാരെ അറിയിച്ചിരുന്നു. കൊവിഡ് പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിരുന്നു.
മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് കുറച്ച് ദിവസം മാത്രം ബാക്കിനിൽക്കെയാണ് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ബിജെപി നോമിനേറ്റ് ചെയ്തിരിക്കുന്നത് ഇദ്ദേഹത്തെയാണ്. കൂടാതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ലക്ഷണങ്ങളെ തുടർന്ന് ക്വാറന്റീനിലാണ്.
jyothiradithya scindia. coronavirus, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here