കൊല്ലം ഡിസിസി ഓഫീസിന് മുന്നിൽ കോൺഗ്രസ് നേതാക്കൾക്ക് എതിരെ പോസ്റ്ററുകൾ

കൊല്ലത്ത് ഡിസിസി ഓഫീസിന് മുന്നിൽ നേതാക്കൾക്കെതിരെ പോസ്റ്ററുകൾ. യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഫൈസൽ കുളപ്പാടത്തിനെ നേതാക്കൾ സംരക്ഷിക്കുന്നു എന്ന് ആരോപിച്ചാണ് പോസ്റ്ററുകൾ.
കൊല്ലത്തെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് പോരുകൾ പുത്തരിയല്ല. ജില്ലയിൽ നിന്നും കോൺഗ്രസിന് ഒരു എംഎൽഎ ഇല്ലാതായിട്ട് വർഷം പതിനാലായി. നിലവിൽ യുഡിഎഫിനും ഒരു എംഎൽഎയുമില്ല. ജയിക്കുന്ന സീറ്റുകൾ പോലും ഗ്രൂപ്പ് കളിച്ചു തോൽപ്പിച്ചിട്ടുണ്ട് എന്നും ആരോപണം ഉണ്ടായിട്ടുണ്ട്.
Read Also: കുട്ടികളെ ക്രിമിനലുകളെ പോലെ കാണരുത്; വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രസക്തമായ കുറിപ്പ്
പുതിയ വിവാദം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഫൈസൽ കുളപ്പാടത്തിനെ ചൊല്ലിയാണ്. ദിവസങ്ങൾക്ക് മുൻപാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ഫൈസൽ കുളപ്പാടം പൊലീസ് പിടിയിലാകുന്നത്. ഫൈസൽ കുളപ്പാടത്തിനെ കോൺഗ്രസ് കൊല്ലം ജില്ലാ കമ്മറ്റി സംരക്ഷിക്കുന്നു എന്ന് ആരോപിച്ചാണ് പുതിയ പോസ്റ്ററുകൾ. സേവ് കോൺഗ്രസ് എന്ന പേരിൽ പതിച്ചിരിക്കുന്ന പോസ്റ്ററിൽ ബിന്ദു കൃഷ്ണയെയും ഷാനവാസ് ഖാനെയും പേരെടുത്ത് ആരോപിക്കുന്നു. എന്നാൽ പോസ്റ്ററുകൾക്ക് പിന്നിൽ സിപിഐഎം ആണെന്നാണ് ബിന്ദുകൃഷ്ണയുടെ ആരോപണം.
ഫൈസൽ കുളപ്പാടം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും അറസ്റ്റിലായ വിവരം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിലിനെ അറിയിച്ചതായും ബിന്ദു കൃഷ്ണ പറഞ്ഞു.
kollam dcc office, congress, bindu krishna
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here