മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 48 മണിക്കൂറില്‍ പടിഞ്ഞാര്‍-വടക്കു പടിഞ്ഞാര്‍ ദിശയിലേക്ക് നീങ്ങാനും ശക്തമായ ന്യൂന മര്‍ദം ആകാനും സാധ്യതയെന്നും മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ ഇല്ല. എന്നാല്‍ നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
മധ്യ കേരളത്തില്‍ നാളെ മഴ കനത്തേക്കും. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച്ച പത്ത് ജില്ലകളിലും, വെള്ളിയാഴ്ച്ച എട്ട് ജില്ലകളിലും യെല്ലോ അലേര്‍ട്ട്.പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്കി. നാളെ രാത്രി വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത.കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസമില്ല.
Story Highlights: low pressure formed in the Bay of Central and Eastern Bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here