Advertisement

പമ്പാ ത്രിവേണിയില്‍ അടിഞ്ഞുകൂടിയ മണലും മാലിന്യങ്ങളും നീക്കംചെയ്യല്‍ 25 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

June 9, 2020
2 minutes Read
PAMBA

പമ്പാ ത്രിവേണിയില്‍ അടിഞ്ഞുകൂടിയ മണലും മാലിന്യങ്ങളും നീക്കംചെയ്യല്‍ 25 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കളക്ടര്‍ പിബി നൂഹ് പറഞ്ഞു. പമ്പാ ത്രിവേണിയില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണലും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ വിലയിരുത്തി.ഇതുവരെ എണ്ണായിരത്തിലധികം മീറ്റര്‍ ക്യൂബ് മണല്‍, മാലിന്യങ്ങള്‍ നീക്കം ചെയ്തു കഴിഞ്ഞു. 2018ലെ പ്രളയത്തിനു ശേഷം പമ്പ ത്രിവേണി മുതല്‍ രണ്ടു കിലോമീറ്ററിലധികം സ്ഥലത്ത് അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണ് വെള്ളപ്പൊക്കം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം കണ്ടെത്തിയിരുന്നു.

32 ടിപ്പറുകള്‍, 17 ഹിറ്റാച്ചി, ജെസിബി ഉള്‍പ്പടെ 50 വാഹനങ്ങളാണ് മണല്‍, മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്നത്. രണ്ടായിരത്തിലധികം ടിപ്പര്‍ ലോഡ് മണലുകള്‍ നിലവില്‍ നീക്കം ചെയ്തു. എസ്ഡിആര്‍എഫ് ഫണ്ടുപയോഗിച്ചാണ് മണല്‍ മാറ്റുന്നത്. എടുക്കുന്ന മണല്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വനം വകുപ്പിന്റെ സ്ഥലത്തുതന്നെയാണ് ഇടുന്നത്. കൂടുതല്‍ മണല്‍, മാലിന്യങ്ങള്‍ ഇടുന്നതിനുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

 

Story Highlights: Removal of sand and debris in Pampa within 25 days

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top