അവനിൽ നിന്ന് കണ്ണെടുക്കാനാകുന്നില്ല!! മകന്റെ പേര് വെളിപ്പെടുത്തി ടൊവിനോ

tovino thomas son

ദിവസങ്ങൾക്ക് മുൻപ് തനിക്ക് പിറന്ന കൺമണിയുടെ പേര് വെളിപ്പെടുത്തി ടൊവിനോ തോമസ്. മകന്റെ പേര് തഹാൻ ടൊവിനോ എന്നാണെന്ന് നടൻ സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി. ഹാൻ എന്നാണ് മകനെ വിളിക്കുകയെന്നും ടൊവിനോ.

ഞങ്ങൾക്ക് അവനിൽ നിന്നും കണ്ണെടുക്കാനാകുന്നില്ല. തഹാൻ ടൊവിനോ എന്ന് അവന് പേരിട്ടു. അവനെ ഹാൻ എന്ന് ഞങ്ങൾ വിളിക്കും, ടൊവിനോ സമൂഹ മാധ്യമത്തിൽ കുറിച്ചു. മകനും മകൾക്കും ഒപ്പമുള്ള സുന്ദരമായ ചിത്രവും നടൻ പങ്കുവച്ചിട്ടുണ്ട്.

Read Also: ടാറിംഗ് പണിക്ക് വന്ന റോഡില്‍ ഇപ്പോള്‍ ഇന്‍സ്‌പെക്ടറായി കറങ്ങുന്നു; ഇത് കൃഷ്ണന്റെ ജീവിത കഥ

മകൻ ജനിച്ച വാർത്തയും താരം നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. 2014-ൽ ആണ് ടൊവിനോയുടെയും ലിഡിയയുടെയും വിവാഹം കഴിഞ്ഞത്. സ്‌കൂൾകാലം തൊട്ടെ ഉള്ള ബന്ധമായിരുന്നു ഇരുവരുടെത്. മകൾ ഇസ പിറന്നത് 2016ലാണ്.

ഇനി കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ആണ് ടൊവിനോയുടെതായി റിലീസിനെത്തുന്ന ചിത്രം. റോഡ് മൂവിയാണ് കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റഴ്‌സ്. നേരത്തെ പുറത്തിറങ്ങിയ ഫോറൻസിക് സിനിമ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരുന്നത്.

 

tovino thomas, son’s name revealed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top