Advertisement

കൊവിഡ് രോഗികളെ ചികിത്സിക്കുന്നതുമായി ബന്ധപ്പെട്ട് ലഫ്.ഗവർണറുടെ തീരുമാനം അനുസരിക്കുമെന്ന് മുഖ്യമന്ത്രി കേജ്രിവാൾ

June 10, 2020
2 minutes Read

ഡൽഹിയിൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്നതുമായി ബന്ധപ്പെട്ട് ലഫ്.ഗവർണറുടെ തീരുമാനം അനുസരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. രാഷ്ട്രീയം കളിക്കാനോ വിസമ്മതത്തിനോ ഉള്ള സമയമല്ലിതെന്നും കേജ്രിവാൾ വിഡിയോ കോൺഫറൻസിങ്ങിൽ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ ഞങ്ങൾ 62 സീറ്റുകൾ നേടിയെങ്കിലും എന്ത് ചെയ്യണമെന്നുള്ളത് കേന്ദ്രം തീരുമാനിച്ചിരിക്കുന്നു, ഇതിനു പുറമേ ലഫ്.ഗവർണർ ഉത്തരവിചുകയും ചെയ്തു. ഇത് വിസമ്മതിക്കാനുള്ള അവസരമല്ലെന്നും ഉത്തരവ് നടപ്പിലാക്കുമെന്നും ഇപ്പോൾ രാഷ്ട്രീയ പോരാട്ടം നടത്തിയാൽ വിജയിക്കുന്നത് കൊറോണ വൈറസ് ആയിരിക്കുമെന്നും കേജ്‌രിവാൾ വ്യക്തമാക്കി.

അതുകൊണ്ട് തന്നെ കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ നമ്മൾ ഒന്നിക്കണം. സംസ്ഥാനത്ത് കൊവിഡ് രോഗികൾക്ക് വേണ്ട ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും കേജ്രിവാൾ പറഞ്ഞു. ജൂലൈ മാസം അവസാനത്തോടെ ഡൽഹിയിൽ കൊവിഡ് കേസുകൾ അഞ്ചര ലക്ഷം പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ മുന്നൊരുക്കം എന്ന നിലയിൽ കിടക്കകൾ സജ്ജീകരിക്കണം. ഇതിനുള്ള ആരംഭിച്ചതായും കേജ്രിവാൾ വ്യക്തമാക്കി.

ഡൽഹി സംസ്ഥാന സർക്കാരിനു കീഴിലുള്ള എല്ലാ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡൽഹിക്കാർക്ക് മാത്രമേ ചികിത്സ നൽകുകയുള്ളൂവെന്ന് കേജ്രിവാൾ മുൻപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കേജ് രിവാളിന്റെ വാദം തള്ളിക്കൊണ്ട് വിവേചനം കൂടാതെ എല്ലാ രോഗികൾക്കും ഡൽഹിയിൽ ചികിത്സ നൽകുമെന്ന് ലഫ്. ഗവർണർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് പാലിക്കുമെന്നാണ് കേജ്രിവാൾ വ്യക്തമാക്കിയിരിക്കുന്നത്.

Story highlight: Chief Minister Kejriwal says he will follow the decision of the Lt Governor to treat Kovid patients.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top