രാജ്യത്ത് തുടർച്ചയായ ഏഴാം ദിവസവും 9000 കടന്ന് കൊവിഡ് കേസുകൾ; മരണം 279

രാജ്യത്ത് തുടർച്ചയായ ഏഴാം ദിവസവും 9000 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 9985 കൊവിഡ് കേസുകളും 279 മരണവും റിപ്പോർട്ട് ചെയ്തു. 2,75,000 കൊവിഡ് ബാധിതരാണ് ഇപ്പോൾ രാജ്യത്ത് ആകെ ഉള്ളത്. ആകെ മരണം 7745 ആയി. ചികിത്സയിലുള്ളത് 1,33,632 പേരാണ്. 1352015 പേർ രോഗമുക്തരായി.
കണ്ടെയ്ന്മെൻ്റ് സോണുകളിലുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. 10 സംസ്ഥാനങ്ങളിലാണ് കൊവിഡ് ബാധ രൂക്ഷമായി തുടരുന്നത്. ഈ മേഖല കേന്ദ്രീകരിച്ച് കൂടുതൽ പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം. ഈ 10 സംസ്ഥാനങ്ങളിലെ 38 ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുകയാണ് ലക്ഷ്യം.
അതേ സമയം, രാജ്യത്ത് കൂടുതൽ മേഖലകളിലേക്ക് കൊവിഡ് പടരുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൈറസ് വ്യാപനം രൂക്ഷമാകുകയാണ്. മിസോറാമിൽ 46 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ത്രിപുരയിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇതുവരെ അഞ്ച് ദശലക്ഷം ദ്രുതപരിശോധന നടത്തിയെന്ന് ഐസിഎംആർ അറിയിച്ചു. ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര വ്യക്‌തമാക്കി. ഡൽഹിയിൽ സ്റ്റേഡിയങ്ങൾ താൽക്കാലിക ആശുപത്രികളാക്കാൻ സർക്കാർ നിയോഗിച്ച സമിതി ശുപാർശ ചെയ്തു.
Story Highlights: India covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here