ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ കൊവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ചികിത്സയിലിരിക്കെ കടന്നു കളഞ്ഞ കൊവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യക്ക് ശ്രമിച്ച നെടുമങ്ങാട് ആനാട് സ്വദേശിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില അതീവഗുരുതമെന്ന് വിവരം. ഡീലക്സ് പേ വാർഡിൽ തൂങ്ങിമരിക്കാനാണ് ഇയാൾ ശ്രമിച്ചത്.
ഇന്ന് രാവിലെ പതിനൊന്നോടെയാണ് കൊവിഡ് ഐസൊലേഷൻ വാർഡായ, ഡീലക്സ് പേ വാർഡിൽ ആനാട് സ്വദേശിയായ മുപ്പത്തിമൂന്നുകാരനെ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. അധികൃതർ തന്നെ താഴെയിറക്കിയ ഇദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം. എന്നാൽ ആത്മഹത്യ കാരണം സംബന്ധിച്ചോ, ആരോഗ്യ നില സംബന്ധിച്ചോ ആശുപത്രി അധികൃതർ ഒദ്യോഗിക വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല.
ഇന്നലെയാണ് കൊവിഡ് ബാധിതനായ ഇദ്ദേഹം ആശുപത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നുകളഞ്ഞത്. കൊവിഡ് രോഗികൾക്ക് ധരിക്കാൻ നൽകുന്ന വസ്ത്രത്തോടെ ആനാട്ടെ വീട്ടു പരിസരത്തെത്തിയ ഇദ്ദേഹത്തെ നാട്ടുകാർ തടയുകയായിരുന്നു. അധികൃതരെത്തി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇദ്ദേഹത്തിൻ്റെ രണ്ട് കൊവിഡ് പരിശോധന ഫലങ്ങൾ നെഗറ്റീവാണെന്നും ഡിസ്ചാർജ് ചെയ്യാൻ ഇരുന്നതാണെന്നുമാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുടെ ഉത്തരവ് പ്രകാരമുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൊവിഡ് രോഗിയുടെ ആത്മഹത്യാ ശ്രമം.
മെഡിക്കൽ കോളജിൽ ഗുരതരമായ സുരക്ഷ വീഴ്ച്ച തുടർക്കഥയാകുകയാണ്. എന്നാൽ ആവശ്യമായ നടിപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകുന്നില്ലെന്നും വിമർശനമുയർന്ന് കഴിഞ്ഞു.
Story Highlights: covid patient suicide thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here