സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് അഞ്ച് പേർക്ക്

സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് അഞ്ച് പേർക്ക്. തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ രണ്ട് പേർക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
സംസ്ഥാനത്ത് തുടർച്ചയായി സമ്പർക്കത്തിലൂടെയുണ്ടാകുന്ന രോഗബാധ റിപ്പോർട്ട് ചെയ്യുന്നത് നേരിയ ആശങ്കകൾക്ക് വഴിവയ്ക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സമൂഹവ്യാപനമുണ്ടോ എന്നറിയാൻ ആരംഭിച്ച ആന്റിബോഡി ടെസ്റ്റ് പുരോഗമിക്കുകയാണ്.
Read Also : സംസ്ഥാനത്ത് പുതുതായി അഞ്ച് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി
അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. കണ്ണൂർ ജില്ലയിൽ നിന്നുള്ള 13 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 11 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏഴു പേരുടെയും, പത്തനംതിട്ട, വയനാട് ജില്ലകളിൽ നിന്നുള്ള ആറു പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള നാല് പേരുടെയും, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള മൂന്ന് പേരുടെ വീതവും, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള രണ്ട് പേരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 1238 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 905 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
Story Highlights- five got covid through contact
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here