പ്രളയ ഫണ്ട് തട്ടിപ്പ് കേസ് അന്വേഷണം സർക്കാർ അട്ടിമറിക്കുന്നവെന്ന് യൂത്ത് കോൺഗ്രസ്; മാർച്ചിൽ സംഘർഷം

പ്രളയ ഫണ്ട് തട്ടിപ്പിൽ കേസന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി. അതേസമയം പ്രതികളായ സിപിഐഎം നേതാക്കളോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി. സിപിഐഎം തൃക്കാക്കര ലോക്കൽ കമ്മിറ്റി മുൻ അംഗം അൻവർ ഭാര്യ ഖൗലത്ത് എന്നിവർക്കാണ് നിർദേശം.
Read Also: പ്രളയഫണ്ട് തട്ടിപ്പ്; മുഖ്യപ്രതിയുടെ ഒന്നര കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ശുപാർശ
പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ട സിപിഐഎം തൃക്കാക്കര ലോക്കൽ കമ്മിറ്റി മുൻ അംഗം അൻവർ ഭാര്യ ഖൗലത്ത് എന്നിവർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രതികൾ നിലവിൽ ഒളിവിൽ കഴിയുകയാണ്. ഹർജി പരിഗണിച്ച കോടതി പ്രതികളോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചു.
ഇതിനിടെ കേസന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ക്രൈംബ്രാഞ്ച് ഓഫീസ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത വിഡി സതീശൻ എംഎൽഎ ആരോപിച്ചു. മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
flood fund fraud case youth congress march
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here