കണ്ണൂർ വിമാനത്താവളത്തിൽ ആദ്യമായി വിദേശ യാത്രാവിമാനമിറങ്ങി

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ചരിത്രത്തിലാദ്യമായി വിദേശ വിമാനം പറന്നിറങ്ങി. കുവൈറ്റ് എയർവേയ്‌സിന്റെ വൈഡ് ബോഡി വിഭാഗത്തിൽപ്പെട്ട വിമാനമാണ് ചൊവ്വാഴ്ചയെത്തിയത്. കണ്ണൂരിലിറങ്ങുന്ന ആദ്യ വലിയ വിമാനമാണിത്.
ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കണ്ണൂരിൽ വിദേശ വിമാനമിറങ്ങിയത്. അതും വൈഡ് ബോഡി വിഭാഗത്തിൽപ്പെട്ട എയർ ബസ് എ 330-200. കുവൈറ്റ് എയർവേയ്‌സിന്റെ ചാർട്ടേഡ് വിമാനം കുവൈറ്റിൽ നിന്ന് ഹൈദരാബാദ് വഴിയാണ് കണ്ണൂരിലെത്തിയത്. അൻപത് പേർ കണ്ണൂരിൽ ഇറങ്ങി.
Read Also: കണ്ണൂർ വിമാനത്താവളത്തിൽ ശരീര താപനില അളക്കാൻ നൂതന സംവിധാനം
കുവൈറ്റ് എയർവേയ്‌സിന് പിന്നാലെ വിദേശ വിമാനക്കമ്പനികളായ ഫ്‌ളൈ ദുബായും സലാം എയറും കണ്ണൂരിൽ ഇറങ്ങാൻ അനുമതി തേടിയിട്ടുണ്ട്. മുൻപ് വിദേശ വിമാനക്കമ്പനികൾ കണ്ണൂരിലേക്ക് സർവീസ് നടത്താൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ഡിജിസിഎ അനുമതി നൽകിയിരുന്നില്ല.
ഇന്നും നാളെയുമായി എയർ ഇന്ത്യയുടെ ബോയിംഗ് 777-300 ഇആർ വിമാനവും കണ്ണൂരിലെത്തും. ഇന്ന് ദമാമിൽ നിന്നും നാളെ റിയാദിൽ നിന്നുമാണ് 342 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന വലിയ വിമാനങ്ങളെത്തുക.വിമാനത്താവളത്തിലെ കാർഗോ കെട്ടിടം ഉടൻ പ്രവർത്തനം തുടങ്ങും.
kannur first foreign flight landed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here