ട്രോളിംഗ് നിരോധനം; പുറത്തുനിന്നുള്ള ചെറു വള്ളങ്ങളെ ഹാർബറിൽ അനുവദിക്കരുതെന്ന് മത്സ്യത്തൊഴിലാളികൾ

ട്രോളിംഗ് നിരോധനം നിലവിൽ വന്ന സാഹചര്യത്തിൽ കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ പുറത്തുനിന്നുള്ള ചെറു വള്ളങ്ങളെ ഹാർബറിൽ അനുവദിക്കരുതെന്ന ആവശ്യത്തിലാണ് മത്സ്യത്തൊഴിലാളികൾ. ലോക്ക് ഡൗണിന് പിന്നാലെയെത്തുന്ന ട്രോളിംഗ് നിരോധന കാലത്തെ ആശങ്കയോടെയാണ് മത്സ്യത്തൊഴിലാളികൾ നോക്കിക്കാണുന്നത്.
ട്രോളിംഗ് നിരോധന കാലം എത്തിയതോടെ മത്സ്യത്തൊഴിലാളികൾ ബോട്ടുകൾ ഒതുക്കി. ചെറു വള്ളങ്ങളിൽ പോയി മീൻ പിടിച്ച് ഉപജീവനം നടത്തുന്ന കാലം. എല്ലാ ട്രോളിംഗ് നിരോധന കാലവും മത്സ്യത്തൊഴിലാളികൾ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കടലിൽ പുതിയ മത്സ്യസമ്പത്ത് ഉണ്ടായി ചാകരക്കാലം വീണ്ടും വരുമെന്നാണ് പ്രതീക്ഷ.
എന്നാൽ, ഇത്തവണത്തെ ട്രോളിംഗ് നിരോധന കാലത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആശങ്കയോടെയാണ് കാണുന്നത്. ആദ്യം ലോക്ക് ഡൗണും പിന്നാലെ ഹാർബറുകൾ കേന്ദ്രീകരിച്ചു നിരോധനാജ്ഞയും നേരിടേണ്ടി വന്നവരാണിവർ. കൊവിഡ് ആശങ്ക നിലനിൽക്കുന്നതിനാൽ പുറത്തു നിന്നുള്ള വള്ളങ്ങളെ ഇവിടേക്ക് അനുവദിക്കരുത് എന്നതാണ് കൊല്ലം ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ ആവശ്യം. എങ്കിലും വറുതിയുടെ കാലം കടന്ന് ട്രോളിംഗ് നിരോധന ശേഷം ചാകരവരുമെന്ന പ്രതീക്ഷയിലാണ് യന്ത്രവൽകൃത ബോട്ടിലെ തൊഴിലാളികൾ.
Story highlight:Trolling ban; Fishermen refrain from allowing small boats in the harbor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here