വി.നന്ദകുമാർ ലുലു ഗ്രൂപ്പിന്റെ പുതിയ മാർക്കറ്റിങ് കമ്യൂണിക്കേഷൻ ഡയറക്ടർ

ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് കമ്യൂണിക്കേഷൻ വിഭാഗം ഡയറക്ടറായി വി.നന്ദകുമാറിനെ നിയമിച്ചു. ലുലു ഗ്രുപ്പിന്റെ ഗ്ലോബൽ മാർക്കറ്റിംഗ് കമ്യൂണികേഷൻ, ഡിജിറ്റൽ സോഷ്യൽ മീഡിയ, സി.എസ്.ആർ പ്രവർത്തനങ്ങൾക്കാണ് ഇദ്ദേഹം നേതൃത്വം നൽകുക.
നിലവിൽ ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷൻസ് ഓഫിസറായ നന്ദകുമാറിനെ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച അഞ്ച് മാർക്കറ്റിങ് പ്രഫഷനലുകളിലൊരാളായി ഫോബ്‌സ് മാസിക വിശേഷിപ്പിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ എക്‌സ്പ്രസ് തുടങ്ങിയ മുൻനിര മാധ്യമങ്ങൾക്കൊപ്പം പ്രവർത്തിച്ചിരുന്ന ഇദ്ദേഹം 20 വർഷമായി ലുലുഗ്രൂപ്പിൽ സേവനമനുഷ്ഠിക്കുകയാണ്.
Story Highlights- lulu group
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News