രണ്ടു മാസമായി ശമ്പളമില്ല, പാലക്കാട് 108 ആംബുലന്‍സ് ജീവനക്കാര്‍ സമരത്തിലേക്ക്

രണ്ടു മാസമായി ശമ്പളമില്ല, പാലക്കാട് 108 ആംബുലന്‍സ് ജീവനക്കാര്‍ സമരത്തിലേക്ക്. നാളെ മുതല്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടാണ് സമരം. കളക്ടര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും പരിഹാരമില്ലാത്ത സാഹചര്യത്തിലാണ് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കുന്നത് എന്ന് ജീവനക്കാര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
2019 സെപ്റ്റംബറില്‍ ആണ് ജീവി കെഇഎംആര്‍ഐ കമ്പനിയുടെ 108 ആംബുലന്‍സ് സേവനം പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ പ്രവര്‍ത്തനമാരംഭിച്ച് ഏതാനും മാസങ്ങള്‍ക്കകം തന്നെ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കുന്നതില്‍ ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. കൊറോണക്കെതിരെ ജീവന്‍ പണയം വെച്ച് ജോലി ചെയ്യുമ്പോഴും കഴിഞ്ഞ രണ്ടുമാസമായി തങ്ങള്‍ അര്‍ധ പട്ടിണിയിലെന്ന് ജീവനക്കാര്‍
പറയുന്നു.
നാളെ മുതല്‍ അനിശ്ചിതകാല സമരമാരംഭിക്കുകയാണെന്ന് കാണിച്ച് കളക്ടര്‍ക്ക് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ നോട്ടീസ് നല്‍കി. 28 ആംബുലന്‍സുകളാണ് ജില്ലയില്‍ സര്‍വീസ് നടത്തുന്നത്, കൊറോണ കാലത്ത് എട്ടായിരത്തിലേറെ ട്രിപ്പുകള്‍ എടുത്തിട്ടുണ്ട്. സംസ്ഥാനത്ത് തന്നെ 108 ആംബുലന്‍സ് ഏറ്റവുമധികം ട്രിപ്പ് എടുത്തത് പാലക്കാടാണ്. 108 ആംബുലന്‍സ് ജീവനക്കാര്‍ സമരം ആരംഭിച്ചാല്‍ അത് കൊറോണക്കാലത്ത് വന്‍ വെല്ലുവിളിയാകും.
Story Highlights: 108 ambulance workers in Palakkad go on strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here