പാലക്കാട് ഇന്ന് 13 പേർക്ക് കൊവിഡ്; സമ്പർക്കത്തിലൂടെ ആർക്കും രോഗബാധയില്ല

പാലക്കാട് ജില്ലയിൽ ഇന്ന് 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ ആർക്കും കൊവിഡ് ബാധിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്.
ഒമാനിൽ നിന്നുവന്ന വല്ലപ്പുഴ ചെമ്മാങ്കുഴി സ്വദേശിയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ. ഷാർജയിൽ നിന്നുവന്ന കാരാക്കുറുശ്ശി സ്വദേശികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്നു വന്ന പൊൽപ്പുള്ളി, കോട്ടോപ്പാടം, മണ്ണാർക്കാട് സ്വദേശികൾക്കും ദുബായിൽ നിന്നുവന്ന കാരാക്കുറുശ്ശി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട് നിന്നുവന്ന ചളവറ പുലിയാനംകുന്ന് പറളി, കാഞ്ഞിരപ്പുഴ സ്വദേശികൾ, ഡൽഹിയിൽ നിന്നുവന്ന പാലക്കാട് സ്വദേശി, കൽക്കട്ടയിൽ നിന്നെത്തിയ ഷൊർണൂർ സ്വദേശി, ബംഗളൂരുവിൽ നിന്നുവന്ന ഷൊർണൂർ സ്വദേശി എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 178 ആയി.
read also: ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ തൃശൂരിൽ; സമ്പർക്കത്തിലൂടെ 14 പേർക്ക് രോഗം
അതേസമയം, പാലക്കാട് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള പതിമൂന്ന് പേർ രോഗമുക്തി നേടി.
ജില്ലയിൽ പുതുതായി രണ്ട് ഹോട്ട്‌സ്‌പോട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
story highlights-coronavirus, thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here