Advertisement

ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ തൃശൂരിൽ; സമ്പർക്കത്തിലൂടെ 14 പേർക്ക് രോഗം

June 11, 2020
1 minute Read

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചത് തൃശൂർ ജില്ലയിലാണ്. തൃശൂരിൽ മാത്രം 25 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയാണ് തൊട്ടു താഴെ. പാലക്കാട് 13 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 10 വീതം പേർക്ക് രോഗം സ്ഥിരീകരിച്ചു. കൊല്ലത്ത് എട്ടും കണ്ണൂരിൽ ഏഴും പേർക്ക് രോഗം കണ്ടെത്തി. പത്തനംതിട്ട 5, എറണാകുളം 2, കോട്ടയം 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 27 പേർ വിദേശത്ത് നിന്നും 37 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. പതിനാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 4 പേർ തൃശൂർ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികളും നാല് പേർ ലോഡിംഗ് തൊഴിലാളികളുമാണ്. അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

read also: സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കൊവിഡ്; 62 പേർക്ക് രോഗമുക്തി

അതേസമയം, 62 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 16, കൊല്ലം 2, എറണാകുളം 6, തൃശൂർ 7, പാലക്കാട് 13, മലപ്പുറം 2, കോഴിക്കോട് 3, കണ്ണൂർ 8, കാസർഗോഡ് 5 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയത്.

Story highlights- coronavirus, thrissur, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top