കൊവിഡ് രോഗികള്‍ക്കായി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് നെഞ്ചുരോഗാശുപത്രിയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും

കൊവിഡ് രോഗികള്‍ക്കായി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് നെഞ്ചുരോഗാശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. നെഞ്ചുരോഗാശുപത്രിയിലെ സി ബ്ലോക്കില്‍ 150 കിടക്കകള്‍ കൊവിഡ് രോഗികള്‍ക്ക് മാത്രമായി സജ്ജീകരിക്കും. മെഡിക്കല്‍ കോളജ് കൊവിഡ് ബ്ലോക്കില്‍ നിലവില്‍ 177 കിടക്കകളാണുള്ളത്. ഇതിനു പുറമെയാണ് നെഞ്ചുരോഗാശുപത്രിയില്‍ പുതിയ സൗകര്യങ്ങളൊരുക്കുന്നത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ എംഎ ആന്‍ഡ്രൂസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡിന്റെതാണ് തീരുമാനം.
കൂടുതല്‍ രോഗികള്‍ വരുകയാണെങ്കില്‍ വാര്‍ഡ് 3, 9, 13 എന്നിവ നവീകരിക്കുവാന്‍ അടിയന്തരമായി പൊതുമരാമത്തു വകുപ്പിന് നിര്‍ദേശം നല്‍കും. ഈ വാര്‍ഡുകളിലെ ഡെന്റല്‍ കോളജിന്റെ അനുബന്ധ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ നെഞ്ചുരോഗാശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. ക്ഷയരോഗികള്‍ക്കുള്ള കിടത്തി ചികിത്സ കിടക്കകള്‍ ഇതിന്റെ ഭാഗമായി പുനക്രമീകരിക്കും.
Story Highlights: Covid19, Facilities will be provided Medical College Chest Hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here