Advertisement

കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി കോഴിക്കോട് ജില്ലയിലെ മലയോര കർഷകർ

June 11, 2020
1 minute Read
ELEPHENT

കാട്ടാനകളെ കൊണ്ട് പൊറുതിമുട്ടി കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ കർഷകർ. ഏക്കർ കണക്കിന് കൃഷിയാണ് കാട്ടാനകൾ നശിപ്പിക്കുന്നത്. കാട്ടാനശല്യത്തിന് അടിയന്തര നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാർ രം​ഗത്തെത്തി.

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാവുകയാണ്. തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻ പുഴ, മേലെ മറിപുഴ, മൈന വളവ്, തേൻപാറ പ്രദേശങ്ങളിലാണ് കാട്ടാനകൾ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നത്. ആയിരക്കണക്കിന് വാഴകളാണ് നാട്ടിലെത്തിയ ആനകൾ നശിപ്പിച്ചത്.

നിരവധി പരാതികൾ ഉയർന്നിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കൊവിഡ് ഭീതിക്കിടയിൽ മലയോര കർഷകർക്ക് കൂടുതൽ പ്രഹരമായി മാറുകയാണ് കാട്ടാനകളുടെ വിളയാട്ടം. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം .

Story Highlights: farmers Kozhikode district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top