കൊല്ലത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം കോട്ടുക്കൽ വയലയിൽ പത്താംക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ജോഷി, ജെൽസ്സി ദമ്പതികളുടെ 15 വയസുകാരനായ മകൻ ജെറിൻ ജോഷിയാണ് വീടിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ചത്. വയലാ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ 10 ക്ലാസ് വിദ്യാർത്ഥിയാണ് ജെറിൻ ജോഷി.
എല്ലാ ദിവസവും ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്ന ജെറിൻ ജോഷിയെ രാവിലെ 5:30 ഓടെ പഠിക്കാൻ വീട്ടുകാർ വിളിച്ചു. മറുപടി ഇല്ലാത്തതിനെ തുടർന്ന് ജെറിന്റെ അച്ഛനും സഹോദരനും കൂടി കതക് ചവിട്ടി തുറന്നു. അപ്പോഴാണ് മുറിയിലെ ഫാനിൽ ബഡ്ഷീറ്റ് ഉപയോഗിച്ചു തൂങ്ങിനിൽക്കുകയായിരുന്ന ജെറിനെ കണ്ടത്. ജീവനുണ്ടെന്ന് കരുതി അഴിച്ചിറക്കി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കടയ്ക്കൽ സിഐ രാജേഷ്, എസ്.ഐ സജു എന്നിവരുടെ നേതൃത്വത്തിൽ ജെറിന്റെ മുറിയിൽ നടത്തിയ പരിശോധനയിൽ ബുക്കിൽ ജീവിതം മടുത്തു, ഗുഡ് ബൈ എന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി.
ജെറിന്റെ ഫോൺ പൊലീസ് പരിശോധനക്കായി കസ്റ്റഡിയിൽ എടുത്തു. മരണകാരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചു വരുകയാണെന്ന് പൊലീസ് അറിയിച്ചു.
Story Highlights- kollam tenth std boy commits suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here