സംവരണത്തിനുള്ള അവകാശം ഭരണഘടനാ അവകാശമല്ലെന്ന് ആവര്‍ത്തിച്ച് സുപ്രിംകോടതി

സംവരണത്തിനുള്ള അവകാശം ഭരണഘടനാ അവകാശമല്ലെന്ന് ആവര്‍ത്തിച്ച് സുപ്രിംകോടതി. തമിഴ്‌നാട്ടിലെ മെഡിക്കല്‍ പ്രവേശനത്തിന് അന്‍പത് ശതമാനം ഒബിസി സംവരണം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജികള്‍ പരിഗണിക്കവെയാണ് പരാമര്‍ശം. ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി, ഹര്‍ജിക്കാര്‍ക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്ന് വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ യുജി, പിജി മെഡിക്കല്‍ പ്രവേശനത്തിന് അന്‍പത് ശതമാനം ഒബിസി സംവരണം ഏര്‍പ്പെടുത്തണമെന്നും, ഇതുകൂടാതെയുള്ള അഖിലേന്ത്യാ കൗണ്‍സിലിംഗ് വിലക്കണമെന്ന ഹര്‍ജികളുമാണ് സുപ്രിംകോടതി പരിഗണിച്ചത്. തമിഴ്‌നാട് സര്‍ക്കാരും എഐഎഡിഎംകെ, ഡിഎംകെ, കോണ്‍ഗ്രസ്, സിപിഐഎം പാര്‍ട്ടികളുമാണ് കോടതിയെ സമീപിച്ചത്. സംവരണം ഭരണഘടനാ അവകാശമല്ലെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു നിരീക്ഷിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരേ ആവശ്യവുമായി വന്നതില്‍ കോടതി സന്തോഷം പ്രകടിപ്പിച്ചു. തമിഴ്‌നാടിന് വേണ്ടി മാത്രമായി സമീപിച്ചത് അസാധാരണമാണ്. ഹര്‍ജികളില്‍ ഇടപെടാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും നിര്‍ദേശം നല്‍കുകയായിരുന്നു.
Story Highlights: right to reservation is not a constitutional right; Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here