സംസ്ഥാനത്ത് രണ്ട് ഹോട്ട്‌സ്‌പോട്ടുകൾ കൂടി; 35 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് രണ്ട് ഹോട്ട്‌സ്‌പോട്ടുകൾ കൂടി. പാലക്കാട് ജില്ലയിലെ ചെർപ്പുളശേരി, ലക്കിടി പേരൂർ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. 35 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ആകെ 133 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.
നാവായിക്കുളം, നെല്ലനാട്, കുളത്തൂർ, പുല്ലമ്പാറ, പുളിമാത്ത്, കാരോട്, മുദാക്കൽ, വാമനപുരം, മാണിക്കൽ എന്നിവയാണ് തിരുവനന്തപുരം ജില്ലയിൽ നിന്ന് ഒഴിവാക്കിയ ഹോട്ട്‌സ്‌പോട്ടുകൾ.
read also: മഞ്ചേരിയിൽ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാളുടെ പരിശോധനാഫലം നെഗറ്റീവ്
അതേസമയം, സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 27 പേർ വിദേശത്ത് നിന്നും 37 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. പതിനാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. തൃശൂർ 25, പാലക്കാട് 13, മലപ്പുറം 10 കാസർഗോഡ് 10, കൊല്ലം 8, കണ്ണൂർ 7 പത്തനംതിട്ട 5, എറണാകുളം 2, കോട്ടയം 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ച 20 പേർ മഹാരാഷ്ട്രയിൽ നിന്ന് എത്തിയവരാണ്. ഏഴ് പേർ ഡൽഹിയിൽ നിന്നും നാല് പേർ വീതം തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും എത്തിയവരാണ്. പശ്ചിമബംഗാളിൽ നിന്ന് എത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. 62 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 16, കൊല്ലം 2,
എറണാകുളം 6, തൃശൂർ 7, പാലക്കാട് 13, മലപ്പുറം 2, കോഴിക്കോട് 3, കണ്ണൂർ 8, കാസർഗോഡ് 5 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,949 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2,17,027 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 1922 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 231 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5044 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,03,757 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 2873 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 27,118 സാമ്പിളുകൾ ശേഖരിച്ചതിൽ 25,757 സാമ്പിളുകൾ നെഗറ്റീവ് ആയി.
story highlights-coronavirus, hotspot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here