Advertisement

കൊവിഡ് പരിശോധിക്കാതെ ചൈന്നയിൽ നിന്ന് മലയാളിയുടെ മൃതദേഹം കേരളത്തിലെത്തിച്ചു; അനുഗമിച്ച ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; വാളയാറിൽ ഗുരുതര വീഴ്ച

June 11, 2020
2 minutes Read
walayar check post authorities allowed corpse without covid test

ചെന്നെയിൽ മരിച്ചയാളുടെ മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് മുൻപ് അതിർത്തി കടത്തി കേരളത്തിൽ എത്തിച്ചതിൽ വാളയാറിൽ ഗുരുതര വീഴ്ച്ച. മരിച്ച എലവഞ്ചേരി സ്വദേശിയുടെ ഭാര്യയ്ക്ക് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇദ്ദേഹത്തിന് കൊവിഡ് ഉണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ല. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. മൃതദേഹം സംസ്‌കരിച്ച ശ്മശാനം അടച്ചു.

മെയ് 22ന് രാത്രിയാണ് ചെന്നൈയിൽ നിന്ന് മലയാളിയുടെ മൃതദേഹം വാളയാർ വഴി കേരളത്തിൽ എത്തിക്കുന്നത്. കൊവിഡ് പരിശോധന നടത്താതെ മൃതദേഹം ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് കടത്തിവിടുകയായിരുന്നു. മൃതദേഹത്തെ അനുഗമിച്ചത് ഭാര്യയും മകനുമാണ്. ഭാര്യയ്ക്കാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

വാളയാർ ചെക്ക് പോസ്റ്റിൽ ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Story Highlights- walayar check post authorities allowed corpse without covid test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top