മൊറട്ടോറിയം കാലയളവില്‍ വായ്പകള്‍ക്കുള്ള പലിശ ഒഴിവാക്കുന്നത് സംബന്ധിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണം; സുപ്രിംകോടതി

മൊറട്ടോറിയം കാലയളവില്‍ വായ്പകള്‍ക്കുള്ള പലിശയും പിഴപലിശയും ഒഴിവാക്കുന്നത് സംബന്ധിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ സുപ്രിംകോടതി നിര്‍ദേശം. കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും യോഗം ചേര്‍ന്ന് തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശിച്ചത്.
പലിശയില്‍ ഇളവ് പാടില്ലെന്നാണ് ബാങ്കുകളുടെ നിലപാടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു. വായ്പകള്‍ക്കുള്ള പലിശ ഒഴിവാക്കിയാല്‍ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് നേരത്തെ നിലപാട് അറിയിച്ചിരുന്നു.
Story Highlights: elimination of interest on loans moratorium period; Supreme Court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here