Advertisement

ഹൈദരാബാദിൽ ബന്ധുവിന്റെ മൃതദേഹത്തിന് പകരം ലഭിച്ചത് കൊവിഡ് ബാധിതന്റേത്

June 12, 2020
2 minutes Read
Hyderabad hospital mixes up Covid 19 victim body with another

ഹൈദരാബാദിൽ ബന്ധുവിന്റെ മൃതദേഹത്തിന് പകരം കുടുംബത്തിന് ലഭിച്ചത് കൊവിഡ് ബാധിതന്റെ മൃതദേഹം. മൃതദേഹം മാറിയതറിയാതിരുന്നതുകൊണ്ട് കൊവിഡ് പ്രോട്ടോകോളൊന്നും ഇല്ലാതെ ഇവർ മൃതദേഹം സംസ്‌കരിച്ചു.

ഗാന്ധി ഹോസ്പിറ്റലിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ചികിത്സയ്ക്കിടെയാണ് 48 കാരൻ മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹത്തിന് പകരം നൽകിയത് 35 കാരനായ കൊവിഡ് ബാധിതൻ റഷീദ് അലി ഖാന്റെ മൃതദേഹമാണ്.

Read Also : മഹാരാഷ്ട്രയിൽ ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

റഷീദ് ഖാൻ മരിച്ച വിവരമറിഞ്ഞ് മൃതദേഹം കൈപറ്റാൻ ബന്ധു എത്തിയപ്പോഴാണ് മൃതദേഹം ആശുപത്രിയിലില്ലെന്ന് മനസിലാകുന്നത്. അപ്പോഴേക്കും, മൃതദേഹം മാറി ലഭിച്ച കുടുംബം ഇതൊന്നുമറിയാതെ പഹാദി ഷരീഫിൽ സംസ്‌കരിച്ചിരുന്നു.

സംഭവത്തിൽ പരാതി നൽകുമെന്ന് മരിച്ച വ്യക്തിയുടെ ബന്ധുക്കൾ അറിയിച്ചു.

Story Highlights- Hyderabad hospital mixes up Covid 19 victim body with another

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top