കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു

കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. മുംബൈയിൽ നിന്ന് നാട്ടിലെത്തിയ ഇരിക്കൂർ സ്വദേശി ഉസ്സൻ കുട്ടിയാണ് ഇന്നലെ രാത്രി പതിനൊന്നിന് മരിച്ചത്.
ഈ മാസം ഒൻപതിനാണ് അദ്ദേഹം നാട്ടിലെത്തിയത്. പനിയും, വയറിളക്കവും ബാധിച്ചതിനെ തുടർന്ന് പത്താം തിയതിയാണ് ഉസ്സൻ കുട്ടിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഫലം ഇതുവരെ വന്നിട്ടില്ല.
ഹൃദ്രോഗവും, രക്തസമ്മർദ്ദവും ഇദ്ദേഹത്തിനുണ്ടായിരുന്നു. മരണകാരണം കൊവിഡ് ആണോ എന്ന് ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ അറിയാൻ സാധിക്കൂ.
Story Highlights- kannur man under covid observation died
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here