കുറഞ്ഞ ചിലവിൽ സ്മാർട്ട് ഇലക്ട്രിക് വീൽ ചെയറിനുള്ള കൺട്രോൾ സിസ്റ്റം വികസിപ്പിച്ച് മലയാളി യുവാവ്

കുറഞ്ഞ ചിലവിൽ സ്മാർട്ട് ഇലക്ട്രിക് വീൽചെയറിനുള്ള കൺട്രോൾ സിസ്റ്റം വികസിപ്പിച്ചെടുത്ത് മലയാളിയായ എഞ്ചിനീയർ യുവാവ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ സൂരജ് സുരേന്ദ്രനാണ് കൺട്രോൾ സിസ്റ്റം വികസിപ്പിച്ചെടുത്തത്. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്ന ഇലക്ട്രിക് വീൽ ചെയറുകളുടെ കൺട്രോൾ സിസ്റ്റത്തിന് മാത്രമായി വലിയൊരു തുക നൽകേണ്ടതായി വരും. ഇത് കണക്കിലെടുത്താണ് ഇലക്ട്രിക് വീൽചെയർ കൺട്രോൾ സിസ്റ്റം വികസിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് സൂരജ് എത്തിയത്.
മൂന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ വീൽചെയർ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സൂരജിന്റെ മനസിൽ ആശയം രൂപപ്പെട്ടിരുന്നു. സാധാരണ വീൽചെയറും ഇലക്ട്രിക് വീൽചെയറും തമ്മിൽ താരതമ്യം ചെയ്തപ്പോൾ കൺട്രോൾ സിസ്റ്റത്തിനുള്ള വില വ്യത്യാസമാണ് പുതിയ കണ്ടുപിടുത്തത്തിന് ഇടയാക്കിയത്. ഇതേ കുറിച്ച് വിശദമായി വായിക്കുകയും പഠിക്കുകയും ചെയ്തു. എഞ്ചിനീയറിംഗ് മേഖലയിലുള്ള മുൻ പരിചയങ്ങളും ഇവിടെ ഫലപ്രദമായി. സുഹൃത്തുക്കളും പിന്തുണച്ചതോടെ വീൽചെയർ കൺട്രോൾ സിസ്റ്റം എന്ന ആശയം സൂരജിന്റെ മനസിൽ പിറവിയെടുക്കുകയായിരുന്നു
ആൻഡ്രോയിഡ് ആപ്ലിക്കേഷനിലുള്ള എല്ലാ ഉപയോക്തൃ ഇന്റർഫേസ് ബട്ടണുകളും ഉള്ളതിനാൽ വീൽചെയറിന്റെ വേഗത ഇഷ്ട്ടാനുസരണം നിയന്ത്രിക്കാനുള്ള ഒരു ഇന്റർഫേസ് ഒപ്ഷൻ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഉപയോക്താവിന് വീൽചെയറിന്റെ വേഗത സജ്ജീകരിക്കാനും വ്യത്യസ്ത ഓപ്ഷനിലേക്ക് പോകാനും കഴിയും. ഇതൊരു യൂസർ ഫ്രണ്ട്‌ലി ഉപകാരണമാണെന്നുള്ളതാണ് സവിശേഷത.
read also: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കില്ല; അധിക ചാർജ് ഈടാക്കാനുള്ള സിംഗിൾ ബെഞ്ച് വിധിക്ക് സ്റ്റേ
ഉപയോഗ സമയത്ത് ചൂട് കൂടിപ്പോയാൽ സിസ്റ്റം ഓട്ടോമാറ്റിക് ഓഫ് ആകുമെന്നത് മറ്റൊരു പ്രത്യേകതയാണ്. സിസ്റ്റം തണുത്താൽ വളരെ വേഗത്തിൽ പ്രവർത്തനസജ്ജമാകുകയും ചെയ്യും. അത്യാധുനിക ബ്ലൂട്ടൂത്ത് ടെക്നോളജിയും ഐഒടി കണക്ടിവിറ്റിയും ചേർന്നാണ് യൂണിറ്റ് നിർമിച്ചിരിക്കുന്നത്. ഇലക്ട്രോണിക് യൂണിറ്റുമായി കണക്ട് ചെയ്തിരിക്കുന്ന ആൻഡ്രോയിഡ് ഫോണിൽ ബാറ്ററി ചാർജ് പതിവായി കാണിക്കുന്നതാണ്. ചാർജ് കഴിയാറായെങ്കിൽ അക്കാര്യം കാണിച്ച് ഉപയോക്താവിനും അടുത്ത ബന്ധുക്കൾക്കും സന്ദേശം ലഭിക്കും. ഇതനുസരിച്ച് ചാർജ് ചെയ്യാവുന്നതാണ്. യൂണിവേഴ്സൽ ഫ്ളാറ്റ് ഫോമിൽ നിർമിച്ചിരിക്കുന്നതിനാൽ ഏത് വീൽചെയറിലും ഇത് ഘടിപ്പിക്കാനും സാധിക്കും.
അന്ന യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രോണിക് എഞ്ചിനീയറിംഗ് ബിരുദം നേടിയ സൂരജ് നിരവധി സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. നിലവിൽ സീനിയർ ഇലക്ട്രോണിക് എഞ്ചിനീയറായി പ്രവർത്തിച്ചുവരുന്നു. നഴ്സിംഗ് കെയർ ബെഡിനായി ഒരു സവിശേഷ സ്മാർട്ട് ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റും സൂരജ് നിർമിച്ചിട്ടുണ്ട്.
story highlights- smart electric wheel chair, sooraj surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here