അലനും താഹയും ജയിൽ നിയമങ്ങൾ അനുസരിക്കുന്നില്ലെന്ന് ജയിൽ വകുപ്പ്

പന്തീരാങ്കാവ് യുഎപിഎ കേസിൽ റിമാൻഡിൽ കഴിയുന്ന അലനും താഹയും ജയിൽ നിയമങ്ങൾ അനുസരിക്കുന്നില്ലെന്ന് ജയിൽ വകുപ്പ്. ഇവരെ പ്രത്യേകം പാർപ്പിച്ച് നിരീക്ഷിക്കാൻ തീരുമാനിച്ചതായി ജയിൽ ഡിജിപി ഋഷിരാജ് സിംങിന്റെ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
എറണാകുളം എൻഐഎ കോടതിയിൽ ഹാജരാക്കുന്നതിനായി വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നും എറണാകുളം ജില്ലാ ജയിലിലേക്ക് താൽക്കാലികമായി മാറ്റിയ അലൻ, താഹ എന്നീ റിമാന്റ് തടവുകാർ ജയിലിൽ പ്രവേശിപ്പിക്കുന്ന സമയം മുതൽ നിയമാനുസൃതമായ ശരീരപരിശോധനയ്ക്ക് വഴങ്ങാതെ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചിരുന്നു.
ഇത് കൂടാതെ ജില്ലാ ജയിലിൽ കഴിയുന്ന സമയമത്രയും ജീവനക്കാരെ അസഭ്യം പറയാനും നിയമാനുസരണമായ നിർദേശങ്ങൾ അനുസരിക്കാതെയിരിക്കുകയും ഇടപെടാനോ അനുനയിപ്പിക്കാനോ ശ്രമിക്കുന്ന ജീവനക്കാരെ ജയിലിനു പുറത്തു വച്ച് കൈകാര്യം ചെയ്യുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യത്തിൽ എറണാകുളം ജില്ലാ ജയിൽ സൂപ്രണ്ട് എൻഐഎ കോടതിക്ക് പരാതി നൽകിയിരുന്നു. ജീവനക്കാരുടെ റിപ്പോർട്ടിന്മേൽ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകാൻ സുപ്രണ്ടിന് നിർദേശം നൽകിയിട്ടുണ്ട്. കോടതിയുടെ ഉത്തരവ് പ്രകാരം വിയൂർ അതീവ സുരക്ഷാ ജയിലിലേക്ക് തിരികെ മാറ്റിയ തടവുകാരെ പ്രത്യേകം പാർപ്പിച്ച് നിരീക്ഷിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.
Story highlight:Prison Department says Allen and Taha don’t comply with jail rules
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here