കണ്ണൂരിൽ നദിയിൽ കുളിക്കാനിറങ്ങിയ 3 പേർ ഒഴുക്കിൽപെട്ടു

കണ്ണൂർ പയ്യാവൂരിൽ പാറക്കടവിനു സമീപം കൂട്ടുപുഴയ്ക്കടുത്ത് നദിയിൽ കുളിക്കാനിറങ്ങിയ 3 പേർ ഒഴുക്കിൽ പെട്ടു. ഒരു വിദ്യാർഥി ഉൾപ്പെടെ മൂന്ന് നിർമാണ തൊഴിലാളികളാണ് കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടത്. ഇവർക്കായുളള തിരച്ചിൽ തുടരുകയാണ്.

പ്രദേശവാസികളും, പൊലീസും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. പ്രദേശത്ത് ശക്തമായ മഴയും അന്തരീക്ഷം ഇരുട്ട് മൂടിയ അവസ്ഥയിലുമായതിനാൽ തിരച്ചിൽ നിർത്തിവയ്ക്കാനുള്ള ആലോചനയിലാണ്.

Story highlight: Three persons were bathing in the river at Kannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top