പാലക്കാട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് എട്ട് പേർക്ക്

പാലക്കാട് ജില്ലയിൽ ഇന്ന് എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ കണ്ണൂർ, മലപ്പുറം, എറണാകുളം ജില്ലകളിലാണ് ചികിത്സയിലുള്ളത്.

ആഗ്രയിൽ നിന്ന് ജൂൺ ആറിന് എത്തിയ അട്ടപ്പാടി കൽക്കണ്ടി സ്വദേശിയായ 22കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ ഒരാൾ. ഏഴു പേർ അടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇദ്ദേഹം എത്തിയത്. ഇതിൽ ഒരാൾക്ക് ജൂൺ 10 ന് രോഗം സ്ഥിരീകരിച്ചിരുന്നു. ദുബായിൽ നിന്നെത്തിയ കൊപ്പം കീഴ്മുറി സ്വദേശിയായ 22കാരനാണ് മറ്റൊരാൾ. അബുദാബിയിൽ നിന്ന് മെയ് 27 ന് എത്തിയ വാടാനാംകുറുശ്ശി സ്വദേശിയായ 22കാരനും രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട് നെല്ലൂരിൽ സന്ദർശനം നടത്തി എത്തിയ പട്ടാമ്പി ലിബർട്ടി സ്ട്രീറ്റ് സ്വദേശിയായ 20കാരൻ, ഖത്തറിൽ നിന്ന് ജൂൺ 7 ന് എത്തിയ മേലെ പട്ടാമ്പി സ്വദേശിയായ 30കാരൻ,
ഒമാനിൽ നിന്നെത്തിയ ശ്രീകൃഷ്ണപുരം സ്വദേശിയായ 23കാരൻ, കുവൈറ്റിൽ നിന്നെത്തിയ പട്ടിത്തറ സ്വദേശിയായ 50കാരൻ, ഡൽഹിയിൽ സ്റ്റാഫ് നഴ്‌സ് ആയിരുന്ന നൊച്ചുള്ളി എരമംഗലം സ്വദേശിനിയായ 23കാരി എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 173 ആയി. അതേസമയം, ജില്ലയിൽ ഇന്ന് ഒൻപത് പേർ രോഗമുക്തി നേടി.

read also: മലപ്പുറത്ത് 10 ദിവസം പ്രായമായ കുഞ്ഞിന് കൊവിഡ്

Story highlights-coronavirus, palakkad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top