Advertisement

ഇന്ത്യ- ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് കരസേനാ മേധാവി

June 13, 2020
Google News 2 minutes Read

ഇന്ത്യ- ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് കരസേനാ മേധാവി എം.എം നരവനെ. പ്രാദേശിക തലത്തിലെ തുല്യ റാങ്കുകളിലുള്ള കമാൻഡർമാരുടെ കൂടിക്കാഴ്ചയ്‌ക്കൊപ്പം ചൈനയുമായുള്ള ഉന്നത തല ചർച്ചകൾ തുടരുകയാണെന്ന് സൈനിക മേധാവി അറിയിച്ചു.

ചൈനയുമായുള്ള നമ്മുടെ അതിർത്തിയിലെ സാഹചര്യങ്ങളെല്ലാം നിയന്ത്രണവിധേയമാണെന്ന് എല്ലാവർക്കും ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും പ്രാദേശിക തലത്തിലും ഉന്നതതലത്തിലും ചൈനയുമായി ചർച്ചകൾ പുരോഗമിക്കുന്നതായും എം.എം.നരവനെ ദേശീയ വാർത്താ ഏജൻസിയോട് പ്രതികരിച്ചു.

മാത്രമല്ല, ചർച്ചകളുടെ ഭാഗമായി ഇരു രാജ്യങ്ങൾക്കുമിടയിലുള്ള തർക്കങ്ങൾക്കും പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും നരവനെ വ്യക്തമാക്കി. മെയ് മാസത്തിൽ ലഡാക്കിലുണ്ടായ സംഘർഷത്തെ തുടർന്ന് നടത്തുന്ന അഞ്ചാ ഘട്ട ചർച്ചയാണ് ഇന്നലെ നടന്നത്.

Story highlight: Army chief MM Naravan said the situation on the India-China border was under control

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here