Advertisement

കേരളാ കോൺഗ്രസുകളെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്യില്ലെന്ന് കെ സുരേന്ദ്രൻ

June 13, 2020
1 minute Read
k surendran

കേരളാ കോൺഗ്രസുകളെ എൻഡിഎയിലേക്ക് ക്ഷണിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിലവിലുള്ള പാർട്ടികളെ വച്ച് മുന്നണി ശക്തിപ്പെടുത്തും. തർക്കത്തിലായിരിക്കുന്ന കേരളാ കോൺഗ്രസുകളുമായി ചർച്ച നടത്തിയിട്ടില്ലെന്നും കെ സുരേന്ദ്രൻ.

യുഡിഎഫിനൊപ്പം കാലങ്ങളായുള്ള ക്രൈസ്തവ മേധാവിത്വമുള്ള പാർട്ടികൾ നിലവിലുള്ള സാഹചര്യത്തിൽ ബിജെപിക്കൊപ്പം ചേരില്ലെന്ന് ബോധ്യമുണ്ട്. അതിനാൽ ധൃതിപ്പെട്ട് ചർച്ച നടത്താതെ മാറ്റം നിരീക്ഷിക്കും. എൽഡിഎഫിലെയും യുഡിഎഫിലെയും പാർട്ടികളിൽ തർക്കമുണ്ടാവുമ്പോൾ എൻഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ പ്രയോജനമില്ല.

Read Also: മുഖ്യമന്ത്രിയുടെ പതിവ് വാർത്താസമ്മേളനം ഇന്നില്ല

കേരളാ കോൺഗ്രസ് പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങളെ കൂടെ കൂട്ടണമെന്ന നിലപാടാണ് പാർട്ടിക്കുള്ളത്. ഏതെങ്കിലും മുന്നണിയിൽ അടി ഉണ്ടാകുമ്പോൾ പുറത്ത് നിന്ന് സ്വാഗതം ചെയ്തിട്ട് കാര്യമില്ലെന്നും സുരേന്ദ്രൻ. കേരളാ കോൺഗ്രസുകളുമായി ഒരു ചർച്ചയും ബിജെപി നടത്തിയിട്ടില്ല.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എൻഡിഎയിൽ നിലവിലുള്ള ഘടകകക്ഷികളുടെ പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിച്ച് ശക്തിപ്പെടുത്തേണ്ടതുണ്ട്. പാർട്ടി അടിത്തറ ശക്തിപ്പെടുത്തി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് മുന്നിലുള്ള വെല്ലുവിളി. എൻഡിഎയിൽ അഭിപ്രായവ്യത്യാസം താരതമ്യേന കുറവാണെന്നാണ് കെ സുരേന്ദ്രന്റെ അവകാശവാദം. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരളത്തിൽ എൻഡിഎ യുടെ പ്രസക്തി മനസിലാക്കി മാറി ചിന്തിക്കേണ്ടിവരുമെന്നും കെ സുരേന്ദ്രൻ. കേരളാ കോൺഗ്രസ് പോലെയുള്ള അതൃപ്തരെ ക്ഷണിക്കുന്നത് അസ്വാരസ്യങ്ങൾക്ക് കാരണമാകുമെന്നും സുരേന്ദ്രൻ ഒരു സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.

kerala congress, nda, k surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top