Advertisement

കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍, എറൈസ് ടീമുകള്‍ക്ക് ടെന്‍ഡറില്ലാതെ രണ്ടുലക്ഷം രൂപവരെ വര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

June 13, 2020
Google News 2 minutes Read
Kudumbasree Construction Teams grts Work upto Rs 2 lakh without tender

കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍, എറൈസ് ടീമുകള്‍ക്ക് ടെന്‍ഡറില്ലാതെ രണ്ടു ലക്ഷം വരെയും ഒരു ഡിവിഷനില്‍ 25 ലക്ഷത്തിലധികരിക്കാത്ത മരാമത്ത് ജോലികള്‍ നല്‍കുന്നതിന് ഉത്തരവായി. ധനകാര്യ വകുപ്പിന്റെ 73/2020 ഉത്തരവ് പ്രകാരം റോഡുകളുടേയും കെട്ടിടങ്ങളുടേയും അറ്റകുറ്റപണികള്‍, റോഡിലെ കുഴികളടക്കുക, തോടുകളും ഓവു ചാലുകളും വൃത്തിയാക്കുക, റോഡുകളിലേക്കുള്ള മരച്ചില്ലകള്‍ വെട്ടുക, പൊതു കെട്ടിടങ്ങളിലെ ശുചീകരണ പ്രവര്‍ത്തികളും അറ്റകുറ്റ പണികളും പൊതുമരാമത്ത്, ജലസേചനം, തദ്ദേശ സ്ഥാപനം, ജലഅതോറിട്ടി എന്നീ വകുപ്പുകള്‍ക്ക് ടെന്‍ഡര്‍ ഇല്ലാതെ കുടുംബശ്രീയ്ക്ക് കീഴിലുള്ള വിദഗ്ധ ടീമുകളെ പ്രവര്‍ത്തികള്‍ ഏല്‍പ്പിക്കാമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

സാനിറ്ററി, ഇലക്ട്രിക്കല്‍, ജലവിതരണം തുടങ്ങിയവയുടെ വാര്‍ഷിക പരിപാലന കരാര്‍ വര്‍ക്കുകള്‍ ടെന്‍ഡറില്ലാതെ കുടുംബശ്രീമിഷന് നല്‍കാവുന്നതാണെന്ന് ഉത്തരവിലുണ്ട്.

 

Story Highlights: Kudumbasree Construction Teams grts Work upto Rs 2 lakh without tender

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here