ചാർട്ടേഡ് ഫ്‌ളൈറ്റിൽ യാത്ര ചെയ്യുന്നതിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ വേണമെന്ന ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ്

പ്രവാസി മലയാളികളെ മടക്കിക്കൊണ്ടു വരുന്നതിനുള്ള ചാർട്ടേഡ് ഫ്‌ളൈറ്റിൽ യാത്ര ചെയ്യുന്നതിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കികൊണ്ടുള്ള സംസ്ഥാന സർക്കാറിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വന്ദേഭാരത് മിഷന് ഇല്ലാത്ത നിബന്ധന സ്വന്തമായി ടിക്കറ്റെടുക്കാൻ പോലും കഴിവില്ലാതെ ഗൾഫ് മേഖലയിൽ നിന്നും എത്തുന്നവരെ ബുദ്ധിമുട്ടിലാക്കും. പലപ്പോഴും ഇങ്ങനെയുളളവരെ ഗൾഫ് മേഖലയിലെ സന്നദ്ധ സംഘടനകളാണ് ചാർട്ടേഡ് ഫ്‌ളൈറ്റുകൾ സംഘടിപ്പിച്ച് കേരളത്തിലെത്തിക്കാൻ ശ്രമിക്കുന്നത്. മാത്രമല്ല, ഗൾഫ് മേഖലയിൽ കൊവിഡ് ടെസ്റ്റിനും നെഗറ്റീവ് സർട്ടിഫിക്കറ്റിനുമായി വേണ്ടിവരുന്ന പണച്ചിലവ് ആളുകളെ കൂടുതൽ ബുദ്ധിമുട്ടിലാക്കും.
മുൻപ് കേന്ദ്ര വ്യോമയാന വകുപ്പ് പുറത്തിറക്കിയ ഇതേ ഉത്തരവിനെതിരെ നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസ്സാക്കിട്ടുള്ളതാണ്. അന്ന് മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്. ഇറ്റലിയിൽ നിന്നും റിപ്പബ്‌ളിക്ക് ഓഫ് കൊറിയയിൽ നിന്നും മടക്കിക്കൊണ്ടുവരുന്നവരുടെ കാര്യത്തിലായിരുന്നു കേന്ദ്ര വ്യോമയാന വകുപ്പ് ഉത്തരവ് പുറപ്പെടുച്ചിരുന്നത്. അന്ന് അതിനെതിരെ നിലപാടെടുത്തവർ ഇപ്പോൾ അതേ നിബന്ധന ഏർപ്പെടുത്തുന്നത് വിചിത്രമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Story highlight: Opposition leader orders covid negative certificates for travel in chartered flight
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here