Advertisement

തൃശൂരിൽ ആരോഗ്യ സ്ഥാപനങ്ങളിൽ നിയന്ത്രണം

June 13, 2020
Google News 1 minute Read
regulation in thrissur hospitals

തൃശൂരിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആരോഗ്യ സ്ഥാപനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇനി മുതൽ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ ഹാജരാകേണ്ടത് പകുതി ജീവനക്കാർ മാത്രമാണ്. ആരോഗ്യപ്രവർത്തകർക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പുതിയ നടപടി.

ഒരാഴ്ച ഇടവിട്ട് ജോലിക്ക് ഹാജരാകേണ്ടത് പകുതി ജീവനക്കാരാണെന്നാണ് പുതിയ നിയന്ത്രണം. ഹാജരാകാത്തവർ സംമ്പക്കവിലക്കിൽ ഏർപ്പെടണം. ഡിഎംഒ കെജെ റീന ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. ക്രമീകരണങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ട സ്ഥാപന മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Read Also : തൃശൂര്‍ ജില്ല അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ സി മൊയ്തീന്‍

തൃശൂരിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. കടകൾ രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന് നേരത്തെ മന്ത്രി എസി മോയ്തീൻ പറഞ്ഞിരുന്നു. അതേസമയം, ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

Story Highlights- regulation in thrissur hospitals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here