Advertisement

കോട്ടയം ജില്ലയിൽ രണ്ടു പേർ കൊവിഡ് മുക്തരായി; 12 കാരിക്ക് രോഗബാധ

June 13, 2020
1 minute Read

കൊവിഡ് 19 ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടു യുവതികൾ രോഗമുക്തരായി. മെയ് 25ന് മഹാരാഷ്ട്രയിൽ നിന്ന് വന്ന പാറത്തോട് സ്വദേശിനി(31)ക്കും മെയ് 26ന് കുവൈറ്റിൽനിന്ന് വന്ന ഏറ്റുമാനൂർ സ്വദേശിനി(40)ക്കുമാണ് രോഗം ഭേദമായത്. ഇരുവരും വീട്ടിലേക്ക് മടങ്ങി. ഇതോടെ ജില്ലയിൽ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 44 ആയി.

ഇന്ന് ലഭിച്ച 235 പരിശോധനാ ഫലങ്ങളിൽ 234 എണ്ണവും നെഗറ്റീവാണ്. ഇന്ന് 240 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. മെയ് 28ന് മുംബൈയിൽ നിന്നെത്തി ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന എലിക്കുളം സ്വദേശിനിയായ 12 വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു. മാതാപിതാക്കൾക്കൊപ്പമാണ് കുട്ടി എത്തിയത്. മാതാപിതാക്കളുടെ സാമ്പിൾ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.

നിലവിൽ കോട്ടയം ജില്ലക്കാരായ 45 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഒരാൾ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.

Story highlight:Two Kottayam Municipalities Remanded 12-year-old infected

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top