തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകർ സഞ്ചരിച്ച കാർ അടിച്ചു തകർത്തു; രണ്ട് പേർക്ക് പരുക്ക്

തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ ആർഎസ്എസ് പ്രവർത്തകർ സഞ്ചരിച്ചിരുന്ന കാർ ബൈക്കിലെത്തിയ സംഘം അടിച്ചു തകർത്തു. സംഭവത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു.

read also: ‘അടുത്ത ശമ്പളം നൽകാൻ കഴിയുമോ എന്നറിയില്ല’; സുശാന്ത് ജോലിക്കാരനോട് പറഞ്ഞത്

രാവിലെ പന്തപ്ലാവക്കോണത്ത് ആർഎസ്എസ്-ഡിവൈഎഫ്‌ഐ പ്രവർത്തകർ യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഏറ്റുമുട്ടിയിരുന്നു. ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസ് എടുത്തെങ്കിലും വൈകുന്നേരം സ്റ്റേഷനിൽ എത്തണമെന്ന ഉപാധിയോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആർഎസ്എസ് പ്രവർത്തകർ സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കല്ലേറിൽ കാറിന്റെ ചില്ലുകൾ തകർന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി, ആർഎസ്എസ് പ്രവർത്തകർ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

story highlights- RSS, DYFI

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top