‘ചിരിച്ച മുഖത്തോടെയല്ലാതെ കണ്ടിട്ടില്ല’; സുശാന്തിനെ അനുസ്മരിച്ച് പികെയുടെ ഛായാഗ്രാഹകൻ സി കെ മുരളീധരൻ

സുശാന്ത് സിംഗ് രജ്പുതിനെ അനുസ്മരിച്ച് പ്രമുഖ ബോളിവുഡ് ഛായാഗ്രാഹകനും മലയാളിയുമായ സി കെ മുരളീധരൻ. സുശാന്തിന്റെ മരണം ഞെട്ടിച്ചുവെന്ന് മുരളീധരൻ പറഞ്ഞു. സുശാന്ത് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച പികെയുടെ ഛായാഗ്രാഹകൻ മുരളീധരൻ ആയിരുന്നു.
പികെയിലാണ് സുശാന്തിനൊപ്പം പ്രവർത്തിച്ചത്. തന്റെ കരിയറിന്റെ തുടക്ക കാലത്താണ് സുശാന്ത് പികെയിൽ എത്തുന്നത്. ചിത്രത്തിന്റെ ഓഡിഷനിൽ താനും ഉണ്ടായിരുന്നു. വളരെ സന്തോഷവാനായ മനുഷ്യനെയാണ് സുശാന്തിൽ കണ്ടത്. കഥാപാത്രത്തിന് വേണ്ട എല്ലാം സുശാന്തിനുണ്ടായിരുന്നു. വളരെയധികം ഹാർഡ് വർക്ക് ചെയ്യും. ശാസ്ത്രപരമായ കാര്യങ്ങളിൽ തത്പരനായിരുന്നു. കൗതുകകരമായ കാര്യങ്ങൾ ഷെയർ ചെയ്തിരുന്നുവെന്നും മുരളീധരൻ ഓർത്തു.
read also: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് മരിച്ച നിലയില്‍
സുശാന്തിന് എന്തെങ്കിലും വിഷമങ്ങൾ ഉണ്ടായിരുന്നതായി അറിയില്ല. അദ്ദേഹത്തെ ഒരിക്കൽ പോലും വിഷമഘട്ടത്തിൽ കണ്ടിട്ടില്ല. ചിരിച്ച മുഖത്തോടെയല്ലാതെ കണ്ടിട്ടില്ല. സൗഹൃദം പകരുന്നതായിരുന്നു ആ ചിരി. വിഷാദരോഗമുണ്ടായിരുന്നുവെന്നൊക്കെ ഇപ്പോൾ മാത്രമാണ് അറിയുന്നതെന്നും സി കെ മുരളീധരൻ പറഞ്ഞു.
story highlights- sushant singh rajput cinematographer c k muraleedharan, PK
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here