മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഭൂരിഭാഗം കൊവിഡ് കേസുകൾ

special committee probes on health worker covid

രാജ്യത്ത് കൊവിഡ് മരണം 9000 കടന്നു. തുടർച്ചയായ രണ്ടാം ദിവസവും 11000ൽ അധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ രോഗബാധിതർ 320922 ആയി. 9195 പേർ മരിച്ചു. അതേസമയം, രോഗം ഭേദമായവരുടെ നിരക്ക് 50 ശതമാനം കടന്നു. ഡൽഹിയിൽ 24 മണിക്കൂറിനിടെ 56 പേരും തമിഴ്‌നാട്ടിൽ 38 പേരും മരിച്ചു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മരണസംഖ്യ 8000 കടന്നത്. 9000 കടക്കാൻ പിന്നീടെടുത്തത് മൂന്ന് ദിവസം മാത്രം. തുടർച്ചയായ നാലാം ദിവസവും മരണസംഖ്യ 300ന് മേലെയാണ്. 24 മണിക്കൂറിനിടെ 11929 പോസിറ്റീവ് കേസുകളും 311 മരണവും റിപ്പോർട്ട് ചെയ്തു. ആകെയുള്ള 320922 രോഗബാധിതരിൽ രണ്ട് ലക്ഷത്തിൽപ്പരം കേസുകളും മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നാണ്.

Read Also: ഗുജറാത്തിലും ജമ്മു കശ്മീരിലും ഭൂചലനം

തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 1974 പുതിയ കേസുകളും 38 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 44661വും 435 മരണവും ആയി. ചെന്നൈയിൽ 1415 പേർ കൂടി രോഗികളായതോടെ ആകെ രോഗബാധിതർ 31896 ആയി ഉയർന്നു.

ഡൽഹിയിൽ മരണവും പോസിറ്റീവ് കേസുകളും കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 56 മരണവും 2224 കേസുകളും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 41182 ആണ്. ഇതുവരെ 1327 പേർ മരിച്ചു.

ഗുജറാത്തിൽ 24 മണിക്കൂറിനിടെ 511 പോസിറ്റീവ് കേസുകളും 29 മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് കേസുകൾ 23590വും മരണം 1478ഉം ആയി. അതേസമയം, രാജ്യത്ത് രോഗം ഭേദമായവരുടെ നിരക്ക് 50.59 ശതമാനമായി ഉയർന്നത് ആശ്വാസമായി.

 

coronavirus india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top