എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ് കാണാനുള്ള സൗകര്യം ഒരുക്കി; കൈറ്റ്

എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ് കാണാനുള്ള സൗകര്യം ഒരുക്കിയശേഷമാണ് നാളെ മുതല്‍ റെഗുലര്‍ ക്ലാസുകള്‍ തുടങ്ങുന്നതെന്ന് കൈറ്റ്. ഇതുറപ്പാക്കിയ ശേഷമാണ് ക്ലാസുകള്‍ തുടങ്ങാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയതെന്ന് കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് പറഞ്ഞു. ട്രയിലിന്റെ അടിസ്ഥാനത്തില്‍ ക്ലാസുകളില്‍ ചില മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ച നീണ്ട ട്രയലിനുശേഷം നാളെ മുതല്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ റെഗുലര്‍ ക്ലാസുകള്‍ തുടങ്ങുകയാണ്. ട്രയല്‍ സംപ്രേഷണം എല്ലാ കുട്ടികളും കണ്ടുവെന്ന് ഉറപ്പായതിനു ശേഷമാണ് റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. ക്ലാസ് കാണാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാാന്‍ സൗകര്യമുണ്ടെന്ന് ഉറപ്പാക്കിയശേഷമാണ് ക്ലാസുകള്‍ തുടങ്ങുന്നത്. ഇതു വിലയിരുത്തിശേഷമാണ് ക്ലാസുകള്‍ തുടങ്ങാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയതെന്ന് കൈറ്റ് -വിക്ടേഴ്സ് സിഇഒ പറഞ്ഞു.
ട്രയല്‍ ക്ലാസുകളുടെ അടിസ്ഥാനത്തില്‍ ക്ലാസുകളില്‍ ചില മാറ്റങ്ങള്‍ വരുത്തും. ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി കൂടുതല്‍ ഇംഗ്ലീഷ് വാക്കുകള്‍ എഴുതിക്കാണിക്കും. മറ്റു ഭാഷകള്‍ക്ക് മലയാളത്തില്‍ വിശദീകരണം നല്‍കും. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കുള്ള ക്ലാസുകളും തുടങ്ങും. ഫേസ്ബുക്കിലൂടെ ലൈവായി ക്ലാസുകള്‍ നല്‍കും. യൂട്യൂബ് വഴിയും സംപ്രേഷണമുണ്ടാകും. ക്ലാസുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിക്ടേഴ്സ് മൊബൈല്‍ ആപ്പ് 16.5 ലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച സമയക്രമത്തിലാണ് ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക.
Story Highlights: Online class viewing facilities for all children; Kite
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here