കൊല്ലം കടയ്ക്കലില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

police officer

കൊല്ലം കടയ്ക്കല്‍ ചരിപ്പറമ്പില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മലപ്പുറം പൊലീസ് ക്യാമ്പിലെ കമാന്റോയായ അഖില്‍ ആണ് മരിച്ചത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് മലപ്പുറം പൊലീസ് ക്യാമ്പില്‍ നിന്ന് അഖില്‍ കൊല്ലത്ത് എത്തിയത്. അന്നേ ദിവസം സുഹൃത്തുക്കള്‍ക്ക് ഒപ്പം ഇദ്ദേഹം മദ്യപിച്ചിരുന്നു. ഇന്ന് കടുത്ത ഛര്‍ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്കും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇദ്ദേഹത്തിന് ഒപ്പം മദ്യപിച്ചിരുന്ന സുഹൃത്ത് ഗിരീഷിനും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിട്ടുണ്ട്. ഗിരീഷിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് അഖിലിന്റെ മൃതദേഹമുള്ളത്. കൊവിഡ് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യൂ. ഇതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

Story Highlights: Police officer kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top