Advertisement

സുശാന്ത് അവസാനം വിളിച്ചത് സുഹൃത്തിനെ; മെഡിക്കൽ റിപ്പോർട്ട് വീട്ടിൽ നിന്ന് കണ്ടെത്തി

June 14, 2020
Google News 1 minute Read

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം താരം അവസാനമായി വിളിച്ചിരിക്കുന്നത് സുഹൃത്തിനെ, ടൈംസ്‌നൗ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിളിച്ചത് ബോളിവുഡിൽ നിന്നുള്ള ആളെയാണെന്നും മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നു. എന്നാൽ അതാരാണെന്ന് പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Read Also: കൈ പോ ചെ യും ചിച്ചോരെയും ഒരുവട്ടം കൂടി കണ്ടിരുന്നുവെങ്കില്‍, നിങ്ങളിത് ചെയ്യില്ലായിരുന്നു

കൂടാതെ മുംബൈ പൊലീസ് സുശാന്തിന്റെ ഡോക്ടറിനെ സമീപിച്ച് മൊഴിയെടുക്കാൻ ഒരുങ്ങുകയാണെന്നും വാർത്തയുണ്ട്. താരത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും കഴിച്ചിരുന്ന മരുന്നുകളെക്കുറിച്ചും വിശദമായി പൊലീസ് അന്വേഷിക്കും. മരിക്കുന്നതിന്റെ തലേദിവസം സുഹൃത്തുക്കൾക്കൊപ്പം താരം ഏറെ നേരം ചെലവഴിച്ചിരുന്നതായി ഇന്ത്യാ ടുഡെയും റിപ്പോർട്ട് ചെയ്യുന്നു. രാത്രി വൈകി കിടന്നതിനാൽ എണീക്കാൻ വൈകിയതിൽ വീട്ടുജോലിക്കാർക്ക് സംശയമെന്നും ഉണ്ടായിരുന്നില്ല. എന്നാൽ സുഹൃത്തുക്കൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ സുശാന്ത് വിഷാദ രോഗത്തിന് ചികിത്സ നേടിയതിന്റെ റിപ്പോർട്ടുകൾ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

ആറ് മാസമായി കടുത്ത വിഷാദത്തിലായിരുന്നു സുശാന്ത് എന്നാണ് വിവരം. ആത്മഹത്യ തന്നെയാണ് മരണമെന്നും റിപ്പോർട്ട്. മുംബൈ ലോക്കൽ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. മുംബൈയിലെ ബാന്ദ്രയിലെ വസതിയില്‍ ഇന്നലെ ഉച്ചയോടെയാണ് താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

sushant singh rajput’s suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here