Advertisement

രക്തദാനം എളുപ്പമാക്കാന്‍ മൊബൈല്‍ ആപ്പുമായി മൂന്ന് യുവാക്കള്‍

June 14, 2020
2 minutes Read
Three Youths With Mobile App To Make Blood Donation Easy

രക്തദാനം എളുപ്പമാക്കാന്‍ മൊബൈല്‍ ആപ്പുമായി മൂന്ന് യുവാക്കള്‍. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ മുഹമ്മദ് അദ്‌നാന്‍, ആസിഫ്, നൗഫല്‍ എന്നീ യുവ സംരംഭകരാണ് ബ്ലഡ് ലൊക്കേറ്റര്‍ എന്ന പേരില്‍ ആപ്പ് വികസിപ്പിച്ചെടുത്തത്.

രക്തം ആവിശ്യമാകുന്ന ഘട്ടത്തില്‍, ഏറ്റവും അടുത്തുള്ള ആശുപത്രികളെയും ദാതാക്കളെയും കണ്ടെത്താവുന്ന തരത്തിലാണ് ബ്ലഡ് ലൊക്കേറ്റര്‍ ആപ്പിന്റെ ഘടന. നിലവില്‍ രക്തദാനം നടത്തുന്ന കൂട്ടായ്മകളെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രക്തത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കാനാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. ഒപ്പം, എവിടെയാണോ രക്തം ആവിശ്യമുള്ളത്, അതിനോട് തൊട്ടടുത്ത രക്ത ദാതാക്കളുടെ കണ്ടെത്താന്‍ കഴിയുമെന്നതും ആപ്പിന്റെ പ്രത്യേകതയാണ്.

വിവിധ യുവജന രാഷ്ട്രീയ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച്, കൂടുതല്‍ പേരിലേക്ക് ആപ്പിന്റെ ഉപയോഗം എത്തിക്കാനാണ് സംരംഭകരുടെ ശ്രമം. നിലവില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ മാത്രം ലഭ്യമാവുന്ന ആപ്പ് വരും ദിവസങ്ങളില്‍ ഐഫോണുകളിലും ലഭിക്കും.

 

 

Story Highlights: Three Youths With Mobile App To Make Blood Donation Easy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top