എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരന്റെ മരണം; ആശങ്ക

എയർ ഇന്ത്യയുടെ വിമാനത്തിൽ വച്ച് 42 വയസുള്ള യാത്രക്കാരൻ മരിച്ചു. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് വിവരം. ലാഗോസ്- മുംബൈ വിമാനത്തിൽ വച്ചായിരുന്നു മരണം. ഇന്ന് രാവിലെ 3.40 ലാൻഡ് ചെയ്ത വിമാനത്തിലാണ് യാത്രക്കാരൻ ഉണ്ടായിരുന്നത്.
ഇയാൾ വിമാനത്തിൽ വച്ച് വിറയൽ പോലെയുള്ള ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്ന് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്തു. തനിക്ക് മലേറിയ ആണെന്ന് വിമാനത്തിലെ അധികൃതരോട് ഇയാൾ പറഞ്ഞിരുന്നു. കൂടാതെ ശ്വാസതടസം നേരിട്ടപ്പോൾ ഓക്‌സിജൻ നൽകുകയും ചെയ്തു. യാത്രക്കാരന്റെ വായിൽ നിന്നും രക്തം വന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്.
Read Also: ഓൺലൈനിൽ ഓർഡർ ചെയ്തത് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ; ലഭിച്ചത് ഭഗവദ് ഗീത
എന്നാൽ തെർമൽ സ്‌ക്രീനിംഗിന് ശേഷമാണ് യാത്രക്കാരെ വിമാനത്തിൽ കയറ്റുന്നത്. അതിനാൽ തെർമൽ സ്‌കാനിംഗിനെക്കുറിച്ചും ചോദ്യങ്ങൾ ഉയരുകയാണ്. പനി ബാധിച്ച ആൾ എങ്ങനെ വിമാനത്തിൽ പ്രവേശിച്ചുവെന്ന സംശയവും ഉടലെടുക്കുന്നുണ്ട്.
എന്നാൽ മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് എയർഇന്ത്യയുടെ വിശദീകരണം. പനിയുണ്ടായിരുന്നുവെന്ന കാര്യവും നിഷേധിച്ച കമ്പനി അസുഖം ഉണ്ടായിരുന്നുവെങ്കിൽ മെഡിക്കൽ സ്‌കാനിംഗ് സംഘം കണ്ടെത്തുമായിരുന്നു എന്നും അറിയിച്ചു. ഒരു ഡോക്ടറും ഞങ്ങളുടെ സംഘത്തിൽ ഉണ്ടായിരുന്നു. യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചു. എന്നാൽ വിജയിച്ചില്ലെന്നും എയർ ഇന്ത്യ.
air india, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here