ഡൽഹിയിയിൽ കൊവിഡ് പരിശോധന വർധിപ്പിക്കാൻ തീരുമാനം

ഡൽഹിയിൽ കൊവിഡ് പരിശോധന വർധിപ്പിക്കാൻ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൻ്റേതാണ് തീരുമാനം. കൊവിഡ് ടെസ്റ്റ് നടത്താനുള്ള ചെലവ് പകുതിയായി കുറയ്ക്കണമെന്ന രാഷ്ട്രീയ പാർട്ടികളുടെ ആവശ്യവും യോഗത്തിൽ അംഗീകരിച്ചു.
ഡൽഹിയിലെ പരിശോധനകൾ സംബന്ധിച്ച പരാതികളാണ് പ്രധാനമായും യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ഉയർത്തിയത്. ജൂൺ 20 മുതൽ പ്രതിദിനം 18,000 പരിശോധനകൾ നടത്താമെന്ന് യോഗം തീരുമാനിച്ചു. കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബത്തിനും കണ്ടെയ്ൻമെന്റ് സോണിലുള്ള കുടുംബങ്ങൾക്കും പതിനായിരം രൂപ സഹായം നൽകണമെന്ന് യോഗത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടു. സർവകക്ഷി യോഗത്തിൽ ബിജെപി, ആം ആദ്മി പാർട്ടി, കോൺഗ്രസ്, ബിഎസ്‌പി നേതാക്കൾ പങ്കെടുത്തു. അതിനിടെ ഡൽഹിയിൽ വീണ്ടും ലോക്ക്ഡൗൺ നടപ്പാക്കുമെന്ന വാർത്ത തള്ളി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത് വന്നു.
Read Also: 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 11502 പോസിറ്റീവ് കേസുകളും 325 മരണവും
കിടക്കകളുടെ അഭാവം പരിഹരിക്കാൻ 500 റെയിൽവേ കോച്ചുകൾ ഐസോലേഷൻ വാർഡാക്കി മാറ്റാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷൻ കൊവിഡ് ഐസൊലേഷൻ കോച്ചുകൾ നിർത്തിയിടാനുള്ള സ്റ്റേഷനാക്കി മാറ്റി.
അതേ സമയം, രാജ്യത്ത് രാജ്യത്ത് തുടർച്ചയായ മൂന്നാം ദിനവും കൊവിഡ് കേസുകൾ 11000 കടന്നു. 24 മണിക്കൂറിനിടെ 11502 പോസിറ്റീവ് കേസുകളും 325 മരണവും റിപ്പോർട്ട് ചെയ്തു. തുടർച്ചയായ അഞ്ചാം ദിവസവും 300 കടന്നിരിക്കുകയാണ് മരണങ്ങൾ. പോസിറ്റീവ് കേസുകളിൽ ഒറ്റ ദിവസത്തെ റെക്കോർഡ് വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 332424 ആയി. ഇതുവരെ 9520 പേർ മരിച്ചു.
STory Highlights: Covid tests will be increased in delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here