പാലക്കാട് കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ ഐസൊലേഷൻ വാർഡിൽ നിന്ന് ചാടിപ്പോയി

palakkad man in covid observation escaped

പാലക്കാട് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആൾ ഐസൊലേഷൻ വാർഡിൽ നിന്ന് ചാടിപ്പോയി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നാണ് 40കാരനായ കൊച്ചി തോപ്പുംപടി സ്വദേശി രക്ഷപ്പെട്ടത്.

പഴനിയിൽ നിന്നും ചരക്ക് വാഹനത്തിലെത്തി ഇയാളെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇന്നലെ വൈകീട്ട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 7 മണിയോടെ ഐസൊലേഷൻ വാർഡിൽ നിന്ന് ഇയാൾ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് ഓടിയത് സമീപത്തെ ഓട്ടോ ഡ്രൈവർമാർ കണ്ടെങ്കിലും പിടികൂടാനായില്ല.

ഇയാൾ മാനസികാസ്വാസ്ഥ്യം ഉള്ള വ്യക്തിയാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഇയാളുടെ സ്രവം ഇന്നലെ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്. ചാടിപ്പോയ ആളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.

Story Highlights- palakkad man in covid observation escaped

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top