​ഗ്ലാസിൽ ഇടിച്ച് നിലത്ത് വീണു; ചില്ല് വയറ്റിൽ തുളച്ച് കയറി; പെരുമ്പാവൂർ ബാങ്ക് അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

പെരുമ്പാവൂരിൽ ബാങ്കിലുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ബാങ്കിൽ പണമിടപാടിനായി എത്തിയ ബീനയാണ് ദാരുണമായി മരിച്ചത്. പെരുമ്പാവൂർ എ എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിലാണ് അപകടം നടന്നത്.

ബാങ്കിലെ നടപടിക്രമങ്ങൾക്കിടെ അത്യാവശ്യമെന്നോണം തിരികെ പുറത്തേക്ക് ഓടിപ്പോകുന്നതിനിടെ മുൻവശത്തെ ഗ്ലാസിൽ ബീന ഇടിച്ച് വീഴുകയായിരുന്നു. ഇതിനിടെ ഗ്ലാസും പൊട്ടി വീണിരുന്നു. പൊട്ടി വീണ ഗ്ലാസിന്‍റെ ചില്ല് ബീനയുടെ വയറിലാണ് തുളച്ച് കയറിയത്. ഇതിനിടെ കൈ കുത്തി ബീന എഴുന്നേറ്റ് നിന്നു. അപ്പോഴേക്കും ബാങ്കിലുണ്ടായിരുന്നവർ ഓടി കൂടി. അവരെ എഴുന്നേൽപിച്ച് മാറ്റി നിർത്തുമ്പോഴേക്ക് ദേഹത്ത് നിന്ന് ചോര വാർന്ന് വീഴുന്നുണ്ടായിരുന്നു. ബാങ്കിലെ സിസിടിവി ദൃശ്യങ്ങളിൽ ഇത് പതിഞ്ഞിട്ടുണ്ട്.

read also: പെരുമ്പാവൂരിൽ ബാങ്കിന്റെ ഗ്ലാസ് ഡോറിലിടിച്ച് യുവതി മരിച്ചു

ഗുരുതരമായി പരുക്കേറ്റ ബീനയെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ ബീനയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പെരുമ്പാവൂർ കൂവപ്പടി ചേലക്കാട്ടിൽ നോബിയുടെ ഭാര്യയാണ് ബീന.

story highlights- woman death, perumbavoor, bank accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top