സുശാന്തിന്റെ ട്വിറ്റര്‍ കവര്‍ ചിത്രത്തിലെ മരണസൂചിക, ദി സ്റ്റാറി നൈറ്റും വിഷാദ മരണവും

സുശാന്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ കവര്‍ ചിത്രവും സുശാന്തിന്റെ മാനസികാവസ്ഥയും മരണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ?. രാത്രിയില്‍ നക്ഷത്രങ്ങള്‍ നിറഞ്ഞ നീലാകാശത്തിന്റെ മനോഹരമായ പെയിന്റിംഗ് മാത്രമാണോ ആ ചിത്രം? . സുശാന്ത് സിംഗ് രജ്പുതിന്റെ വിയോഗത്തെ സിനിമാലോകത്തിന് ഇനിയും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കുറച്ച് സിനിമകളിലൂടെ ബോളിവുഡിലെ വലിയ താരമായി മാറിയ നടനാണ് സുശാന്ത്. നീല നിറത്തില്‍ ചാലിച്ച മനോഹരമായ നക്ഷത്രരാവാണ് സുശാന്തിന്റെ ട്വിറ്റര്‍ കവര്‍ ചിത്രം.
മനോഹരമായ ഒരു നക്ഷത്രരാവ് മാത്രമല്ല സുശാന്ത് തന്റെ ട്വിറ്ററില്‍ പങ്ക് വച്ച കവര്‍ ചിത്രം.
ദി സ്റ്റാറി നൈറ്റ് എന്ന വിന്‍സെന്റ് വാന്‍ഗോഗിന്റെ ഈ ചിത്രവും വിഷാദ മരണവും തമ്മില്‍ ബന്ധമുണ്ട്. ഒരു ഡച്ച് ചിത്രകാരനായിരുന്നു വിന്‍സെന്റ് വില്ലെം വാന്‍ഗോഗ് . വാന്‍ഗോഗ് ചിത്രങ്ങളുടെ വൈകാരികതയും വര്‍ണവൈവിധ്യവും ഇരുപതാംനൂറ്റാണ്ടിലെ പാശ്ചാത്യകലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു. എന്നാല്‍ തന്റെ ജീവിതകാലത്ത് കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും വാന്‍ഗോഗിനെ വേട്ടയാടി. തന്റെ 37 മത്തെ വയസില്‍ താരതമ്യേന അപ്രശസ്തനായാണ് വാന്‍ഗോഗ് ആത്മഹത്യ ചെയ്തത്. 1889 ല്‍ വിഷാദരോഗിയായി ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന കാലയളവിലാണ് വാന്‍ഗോഗ് തന്റെ ദി സ്റ്റാറി നൈറ്റ് എന്ന ചിത്രം പൂര്‍ത്തിയാക്കുന്നത്. 1890 ജൂലൈ 27 ന് 37 കാരനായ വിന്‍സെന്റ് വാന്‍ഗോഗ് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടു. നെഞ്ചിനു താഴെ വയറ്റില്‍ സ്വയം വെടിവച്ചു മരിക്കുകയായിരുന്നു.
സ്റ്റാറി നൈറ്റ് കവര്‍ ഫോട്ടോയിലൂടെ സുശാന്ത് മരണത്തിന്റെ സൂചന നല്‍കുകയായിരുന്നോ?. വിന്‍സെന്റ് വാന്‍ഗോഗും വിഷാദരോഗം കാരണം ആത്മഹത്യ ചെയ്ത കലാകാരനാണ്. വാന്‍ഗോഗ് ചിത്രത്തിലൂടെ തന്റെ മാനസിക സംഘര്‍ഷം അടയാളപ്പെടുത്തുകയായിരുന്നോ സുശാന്ത് എന്നതും ദുരൂഹമായി തുടരുന്നു. വിന്‍സെന്റ് വാന്‍ഗോഗ് എന്ന അതുല്യനായ
ചിത്രകാരന്റെ ഈ കഥ 2017 ല്‍ ലവിംഗ് വിന്‍സെന്റ് എന്ന പേരില്‍ സിനിമ ആയിരുന്നു. ലോകത്തില്‍ തന്നെ ആദ്യമായി പുറത്തിറങ്ങിയ പൂര്‍ണമായും ഓയില്‍ പെയിന്റിംഗിലൂടെ നിര്‍മിച്ച അനിമേഷന്‍ സിനിമ ആയിരുന്നു ലവിംഗ് വിന്‍സെന്റ്.
Story Highlights: Pictures of Sushant’s Twitter cover Death hint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here