Advertisement

കൊവിഡ് വ്യാപനം: നാല് സംസ്ഥാനങ്ങളില്‍ 204 ഐസൊലേഷന്‍ കോച്ചുകള്‍ തയാറാക്കി റെയില്‍വേ

June 15, 2020
1 minute Read
railway isolation beds

രാജ്യത്ത് കൊവിഡ് കേസുകളും മരണവും കുതിച്ചുയരുന്നതിനിടെ, നാല് സംസ്ഥാനങ്ങളില്‍ 204 ഐസൊലേഷന്‍ കോച്ചുകള്‍ തയാറാക്കി റെയില്‍വേ. ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷന്‍ പൂര്‍ണമായും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി മാറ്റി. തെലങ്കാനയില്‍ 23 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് ഐടിബിപി ജവാന്മാര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 56 പേരും തമിഴ്‌നാട്ടില്‍ 38 പേരും മരിച്ചു.

രോഗവ്യാപനം രൂക്ഷമാകുന്ന ഉത്തര്‍പ്രദേശിന് എഴുപതും, ഡല്‍ഹിക്ക് 54 ഉം, തെലങ്കാനക്ക് അറുപതും, ആന്ധ്രയ്ക്ക് ഇരുപതും ഐസൊലേഷന്‍ കോച്ചുകളാണ് അനുവദിച്ചത്. കൊവിഡ് പടരുന്ന അഞ്ച് ജില്ലകളില്‍ അരലക്ഷം പരിശോധനകള്‍ ഉടന്‍ നടത്തുമെന്ന് തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ ആകെ പോസിറ്റീവ് കേസുകള്‍ 44661ഉം മരണം 435ഉം ആയി. ചെന്നൈയില്‍ 1415 പേര്‍ കൂടി രോഗികളായതോടെ ആകെ രോഗബാധിതര്‍ 31896 ആയി ഉയര്‍ന്നു.

ഡല്‍ഹിയില്‍ മരണവും പോസിറ്റീവ് കേസുകളും കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 56 മരണവും 2224 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 41182 ആണ്. ഇതുവരെ 1327 പേര്‍ മരിച്ചു. ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 511 പോസിറ്റീവ് കേസുകളും 29 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് കേസുകള്‍ 23590 ഉം മരണം 1478 ഉം ആയി. അഹമ്മദാബാദില്‍ ഒറ്റദിവസം 22 പേര്‍ മരിച്ചു. കര്‍ണാടകയില്‍ കൊവിഡ് കേസുകള്‍ 7000വും ജമ്മുകശ്മീരില്‍ 5000വും കടന്നു.

Story Highlights: Railways deploys 204 isolation ward coaches in 4 states

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top